Breaking News
അബുദാബിയില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന സ്‌റ്റൈറോഫോം ഉല്‍പ്പന്നങ്ങള്‍ നിരോധിക്കുന്നു | ഒമാനില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്ക് സമാനമായ വ്യാജ സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു |
കത്താറ പുസ്തകോത്സവത്തിന് ഒക്ടോബർ 13ന് തുടക്കമാകും 

October 04, 2023

Qatar_News_Malayalam

October 04, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിൽ പുസ്തകമേള വരുന്നു. ഒക്‌ടോബർ 13 മുതൽ 20 വരെ കൾച്ചറൽ വില്ലേജ് ഫൗണ്ടേഷനായ കത്താറയിലാണ് പ്രദർശനം സംഘടിപ്പിക്കുന്നത്. കത്താറ പുസ്തക ഫെസ്റ്റിവലിന്റെ 9-ാമത് പതിപ്പാണിത്. ഖത്തറിലെ പ്രധാന പ്രാദേശിക ലൈബ്രറികൾക്ക് പുറമെ എല്ലാ പ്രസിദ്ധീകരണ സ്ഥാപനങ്ങളും കത്താറ പുസ്തകമേളയിൽ പങ്കെടുക്കും. ലോക നോവൽ വീക്കിന്റെ ഭാഗമായാണ് പുസ്തകമേള സംഘടിപ്പിക്കുന്നത്. 

ഖത്തറിലെ വായനക്കാരുടെ പ്രവേശനം സുഗമമാക്കുക, പുതിയ പ്രസിദ്ധീകരണങ്ങൾ നിലനിർത്തുക, പൊതുജനങ്ങൾക്കിടയിൽ വായനാ സംസ്കാരം പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയാണ് പുസ്തകോത്സവത്തിലൂടെ ലക്ഷ്യമാക്കുന്നത്. അറബി സാഹിത്യത്തിലെ എല്ലാ കലാരൂപങ്ങളും കവിതകളും ഫിക്ഷൻ നിരൂപണങ്ങളുമെല്ലാം പുസ്തകോത്സവത്തിലുണ്ടാകും.  

അതേസമയം, കത്താറ ആർട്ട് സ്റ്റുഡിയോയിൽ വെള്ളിയാഴ്ച (ഒക്ടോബർ 6) വൈകുന്നേരം 4 മുതൽ രാത്രി 9 വരെ വിവിധ കരകൗശല വിദഗ്ധരുടെയും കലാകാരന്മാരുടെയും പ്രദർശനമുണ്ടാകും. പുരാവസ്തുക്കൾ, ആഭരണങ്ങൾ, പെയിന്റിംഗുകൾ, ഡ്രോയിങ്ങുകൾ, പരമ്പരാഗത വസ്ത്രങ്ങൾ, ഗൃഹാലങ്കാരങ്ങൾ, ഫോട്ടോഗ്രാഫി എന്നിവയും പ്രദർശിപ്പിക്കും. 

ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/FSQLmJGMow51SCIIBEEcWV


Latest Related News