June 19, 2024
June 19, 2024
അബൂദാബി: അബൂദബിയിലെ വീടിന്റെ കോണിപ്പടിയിൽ നിന്ന് വീണ് കണ്ണൂർ സ്വദേശിയായ യുവാവ് മരിച്ചു. കണ്ണൂർ മാടായി വാടിക്കൽ സ്വദേശി ഡോ. മുഹമ്മദ് റാസിഖിന്റെ മകൻ മുഹമ്മദ് അമൻ (21) ആണ് മരിച്ചത്. അബൂദാബിയിൽ ബിരുദ വിദ്യാർത്ഥിയായ അമൻ വീടിന്റെ കോണിപ്പടി ഇറങ്ങവേ കാൽ വഴുതി വീഴുകയും തലയ്ക്കേറ്റ ക്ഷതം മൂലം മരണപ്പെടുകയുമായിരുന്നു. മൃതദേഹം ബനിയാസ് മോർച്ചറിയിലുണ്ട്. വാടിക്കൽ ഗ്രീൻ പാലസിൽ കെ.സി. ഫാത്തിബിയാണ് മാതാവ്. റോഷൻ, റൈഹാൻ എന്നിവർ സഹോദരങ്ങളാണ്.