Breaking News
ഒമാനില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്ക് സമാനമായ വ്യാജ സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു |
ഖത്തറിൽ മാധ്യമപ്രവർത്തകനായിരുന്ന അഷ്‌റഫ് തൂണേരിയുടെ ഇംഗ്ലീഷ് ഡോക്യൂമെന്ററിയുടെ പ്രകാശനം നാളെ തിരുവനന്തപുരം നിയമസഭാ മന്ദിരത്തിൽ

November 06, 2023

news_malayalam_book_release_in_kerala

November 06, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: വടക്കേ മലബാറിലെ മാപ്പിളത്തെയ്യം പ്രമേയമാക്കി മാധ്യമപ്രവർത്തകൻ അശ്‌റഫ് തൂണേരി സംവിധാനം ചെയ്ത,  'മുക്രി വിത്ത്‌ ചാമുണ്ഡി'  എന്ന ഇംഗ്ലീഷ് ഡോക്യൂമെന്ററിയുടെ ആദ്യ പ്രദർശനം നവംബർ 7 ന്.  തിരുവനന്തപുരം നിയമസഭാ മന്ദിരത്തിലെ ആർ. ശങ്കരനാരായണൻ തമ്പി മെംബേർസ് ലോഞ്ചിൽ  രാവിലെ 10.45ന്    കേരള നിയമസഭ സ്പീക്കർ എ എൻ ഷംസീറും ശശി തരൂർ എം.പിയും  സംയുക്തമായി   പ്രകാശനം നിർവഹിക്കും.  

കേരള നിയമസഭയുടെ രണ്ടാമത് അന്താരാഷ്ട്ര പുസ്തകമേളയോടാനുബന്ധിച്ച് നടക്കുന്ന  ചടങ്ങിൽ മുൻ എം.എൽ.എ പാറക്കൽ അബ്ദുല്ല, സഫാരി ഗ്രൂപ്പ്‌ മാനേജിങ് ഡയറക്ടർ കെ. സൈനുൽ ആബിദീൻ, കെ.യു.ഡബ്ല്യൂ. ജെ ജനറൽ സെക്രട്ടറി ആര്. കിരൺബാബു ആശംസകൾ നേരും. ജെ.കെ മേനോൻ, ഡോ. അബ്ദുസ്സമദ് സംബന്ധിക്കും.
ഖത്തർ ഏറെക്കാലം ഖത്തർ ചന്ദ്രികയുടെ ഖത്തർ റസിഡന്റ് എഡിറ്ററായിരുന്നു അഷ്‌റഫ് തൂണേരി.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CqJci12yE9VL8MZgKZYvGm
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News