Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഗസയിലെ ബന്ദികളുടെ മോചനം; ഖത്തര്‍ അമീറുമായി ജോ ബൈഡന്‍ ചര്‍ച്ച നടത്തി

December 27, 2023

news_malayalam_israel_hamas_attack_updates

December 27, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഗസയിലെ ബന്ദികളുടെ മോചനത്തില്‍ ഖത്തറിന്റെ ഇടപെടല്‍ ആവശ്യപ്പെട്ട് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയുമായി ചര്‍ച്ച നടത്തി. കഴിഞ്ഞദിവസം നടന്ന ഫോണ്‍ സംഭാഷണത്തില്‍ ഹമാസ് തടവിലാക്കിയ ശേഷിക്കുന്ന ബന്ദികളെ മോചിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തു. ഗസയില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിനും സ്ഥിരമായ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുന്നതിനുള്ള സംയുക്ത മധ്യസ്ഥ ശ്രമങ്ങളും ഇരുനേതാക്കള്‍ ചര്‍ച്ച ചെയ്തതായി അധികൃതര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. അമേരിക്കന്‍ പൗരന്‍മാര്‍ ഉള്‍പ്പെടെ ഹമാസ് ബന്ദികളാക്കിയ എല്ലാവരേയും മോചിപ്പിക്കാനുള്ള അടിയന്തര ശ്രമങ്ങളെ കുറിച്ച് ഖത്തര്‍ അമീറുമായി ചര്‍ച്ച നടത്തിയതായി വൈറ്റ് ഹൗസും സ്ഥിരീകരിച്ചു. 

ഹമാസും ഇസ്രയേലും തമ്മിലുള്ള പരോക്ഷ ചര്‍ച്ചകളിലെ ഖത്തറിന്റെ ഇടപെടലില്‍ ഗസയില്‍ കഴിഞ്ഞ മാസം താല്ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് നൂറിലധികം ബന്ദികളേയും വിട്ടയച്ചിരുന്നു. ശേഷിക്കുന്ന 130-ഓളം ബന്ദികളെ മോചിപ്പിക്കാനുള്ള ചര്‍ച്ചകളാണ് പുരോഗമിക്കുന്നത്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News