Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഗസയിൽ ബന്ദിയാക്കിയ സൈനികയെ മോചിപ്പിച്ചതായി ഇസ്രായേൽ സൈന്യം

October 31, 2023

news_malayalam_israel_hamas_hostages_updates

October 31, 2023

ന്യൂസ്‌റൂം ഡെസ്ക് 

ജെറുസലേം: ഗസയില്‍ ബന്ദിയാക്കിയ ഇസ്രായേല്‍ സൈനികയെ മോചിപ്പിച്ചതായി ഇസ്രായേൽ സൈന്യം അറിയിച്ചു. ഒക്‌ടോബര്‍ ഏഴിന് ഹമാസ് തട്ടിക്കൊണ്ടുപോയ ഒറി മെഗദിഷ് എന്ന സൈനികയെയാണ് ഇന്നലെ (തിങ്കളാഴ്ച്ച) രാത്രി  മോചിപ്പിച്ചതെന്ന് സൈന്യം പ്രസ്താവനയില്‍ പറഞ്ഞു. വൈദ്യപരിശോധന നടത്തിയെന്നും സുഖമായിരിക്കുന്നുവെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി.

 

പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് മെഗിദിഷിന്റെ ഒരു ഫോട്ടോയും പുറത്തുവിട്ടു. കുടുംബാംഗങ്ങള്‍ക്കൊപ്പമുള്ള ഫോട്ടോയാണ് പുറത്തുവിട്ടത്. എന്നാൽ, പ്രസ്താവനയിൽ സൈനികയെ എങ്ങനെ അല്ലെങ്കിൽ എപ്പോൾ രക്ഷപ്പെടുത്തി എന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങളൊന്നും നൽകിയിട്ടില്ല.

അതേസമയം, ഖത്തറിന്റെയും ഈജിപ്തിന്റെയും നയതന്ത്ര ശ്രമങ്ങൾക്ക് പിന്നാലെ ഫലസ്തീനിൽ ബന്ദികളാക്കിയ രണ്ട് തടവുകാരെ കൂടി ഹമാസ് മോചിപ്പിച്ചിരുന്നു. മനുഷ്യത്വപരമായ കാരണങ്ങളാലാണ് രണ്ട് പേരെയും മോചിപ്പിച്ചതെന്ന് ഹമാസ് സായുധ വിഭാഗം വക്താവ് അബു ഉബൈദ വ്യക്തമാക്കി. ഇസ്രായേലി വനിതകളായ നൂരിത് യിത്‌സാക്ക്, യോചെവേദ് ലിഫ്ഷിറ്റ്‌സ് എന്നിവരെയാണ് മോചിപ്പിച്ചത്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News