Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഹമാസിന്റെ പിടിയിൽ ഇനിയും 184 ഇസ്രായേൽ ബന്ദികൾ,50 പേരെ കൂടി വിട്ടയച്ചാൽ വെടി നിർത്തലിന് തയ്യാറെന്ന് ഇസ്രായേൽ

November 27, 2023

Gulf_Malayalam_News

November 27, 2023

ന്യൂസ്‌ ഏജൻസി 

ഗസ : ഹമാസിന്റെ പിടിയിലുള്ള 50 ബന്ദികൾ കൂടി തിരിച്ചെത്തിയാൽ വെടിനിർത്തലിന് തയാറാണെന്നും 184 ഇസ്രായേൽ പൗരന്മാർ ഇനിയും ബന്ദികളായി തുടരുന്നുണ്ടെന്നും ഇസ്രായേൽ സർക്കാരിന്റെ ഔദ്യോഗിക വക്താവ് ഐലോൺ ലെവി പ്രതികരിച്ചു.നാലു ദിവസത്തെ താൽകാലിക വെടിനിർത്തൽ ഇന്ന് അവസാനിരിക്കെയാണ് ഐലോൺ ലെവിയുടെ പ്രതികരണം.

അതേസമയം,നാല് ദിവസത്തെ വെടിനിർത്തൽ നീട്ടാൻ ഈജിപ്തും ഖത്തറും അമേരിക്കയും ഇസ്രായേലിന് മേൽ കടുത്ത സമ്മർദ്ദം ചെലുത്തുന്നുണ്ട്.10 ബന്ദികളെ കൂടി മോചിപ്പിച്ചാൽ  ഒരു ദിവസം കൂടി വെടിനിർത്തൽ നീട്ടാമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു യു.എസ് പ്രസിഡന്റ് ജോ ബൈഡനെ അറിയിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt 
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News