Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഗസയിൽ റമദാൻ മാസത്തിലും ആക്രമണം തുടരുമെന്ന് ഇസ്രായേൽ

February 17, 2024

news_malayalam_israel_hamas_attack_updates

February 17, 2024

ന്യൂസ്‌റൂം ഡെസ്ക്

ജറുസലേം: ഗസയിലെ ഇസ്രായേൽ ബന്ദികളെ വിട്ടയച്ചില്ലെങ്കിൽ റമദാൻ മാസത്തിലും ഗസ മുനമ്പിൽ പോരാട്ടം തുടരുമെന്ന് ഇസ്രായേൽ യുദ്ധകാല കാബിനറ്റ് മന്ത്രി ബെന്നി ഗാന്റ്സ്. ബന്ദികളെ തിരിച്ചയക്കുന്നതുവരെ ഒരു ദിവസം പോലും വെടിനിർത്തൽ ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

അതേസമയം, അമേരിക്കയുടെ ശക്​തമായ ഇടപെടലുണ്ടായിട്ടും ഇസ്രായേലി​ന്‍റെ കടുംപിടിത്തം കാരണം ഗസയില്‍​ വെടിനിർത്തൽ ചർച്ച വീണ്ടും പ്രതിസന്ധിയിലാണ്. ഹമാസിന്‍റെ സാങ്കൽപിക ഉപാധികളുമായി ഒത്തുപോകാനാവില്ലെന്ന്​ നെതന്യാഹു പറഞ്ഞിരുന്നു. 

വെടിനിർത്തൽ കരാർ വ്യവസ്​ഥകൾ ചർച്ച ചെയ്യാൻ ​വിളിച്ചു ചേർത്ത യുദ്ധകാര്യ മന്ത്രിസഭയുടെയും സർക്കാരി​ന്‍റെയും യോഗങ്ങളിൽ തീരുമാനമായില്ലെന്ന്​ ഇസ്രായേൽ മാധ്യമങ്ങൾ അറിയിച്ചു. മന്ത്രിമാർക്കിടയിലും അഭിപ്രായ ഭിന്നത ശക്​തമാണ്​. ഗസയിലേക്ക്​ കൂടുതൽ സഹായം എത്തിച്ച്​ സംഘർഷത്തിന്​ അയവുവരുത്തണമെന്ന മധ്യസ്​ഥ രാജ്യങ്ങളുടെ ആവശ്യവും ഇസ്രായേൽ അംഗീകരിച്ചില്ല. ​ 

അതേസമയം, ഇസ്രായേൽ സൈന്യം അതിക്രമിച്ചു കയറിയ ഗസയിലെ അൽ നാസർ ആശുപത്രിയിൽ സ്ഥിതി കൂടുതൽ വഷളാവുകയാണ്. അൽ നാസർ ആശുപത്രിക്ക് നേരെ നടന്ന ഇസ്രായേൽ അതിക്രമത്തെ യു.എൻ ഉൾപ്പടെയുള്ള വിവിധ രാജ്യങ്ങൾ അപലപിച്ചു. ആശുപത്രിയിൽ ഇരച്ചുകയറിയ സൈന്യം രോഗികളെയും അഭയാർഥികളെയും ബലം പ്രയോഗിച്ച്​ പുറത്താക്കി. സൈന്യം നടത്തിയ വെടിവെയ്പ്പിൽ നിരവധി പേർ കൊല്ലപ്പെട്ടു. ഹമാസിന്റെ പ്രവർത്തന കേന്ദ്രമാണെന്ന പതിവ് കുറ്റ​പ്പെടുത്തൽ നടത്തിയാണ്​ അൽ നാസർ ആശുപത്രിക്കെതിരെ ഇസ്രായേൽ അതിക്രമം നടത്തിയത്. ആരോഗ്യകേന്ദ്രങ്ങൾ തകർക്കാനും വംശീയ ഉൻമൂലനത്തിനും വേണ്ടി ഇസ്രായേൽ നടത്തുന്ന ആസൂത്രിത പ്രചാരണം മാത്രമാണിതെന്ന്​ ഹമാസ്​ പ്രതികരിച്ചു. 

കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 87 പേർ കൂടി കൊല്ലപ്പെട്ടതോടെ ഗസയിലെ ആകെ മരണം 28,663 ആയി. യു.എൻ രക്ഷാസമിതിയിൽ അടുത്ത ആഴ്​ച ഗസയിലെ വെടിനിർത്തൽ പ്രമേയത്തിൽ വോ​ട്ടെടുപ്പ്​ നടക്കും.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News