Breaking News
ഒമാനില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്ക് സമാനമായ വ്യാജ സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു |
ഇസ്രയേല്‍ വ്യോമാക്രമണത്തിൽ രണ്ട് ഫലസ്തീൻ മാധ്യമപ്രവര്‍ത്തകര്‍ക്ക് ദാരുണാന്ത്യം

October 10, 2023

news_malayalam_israel_hamas_attack_updates

October 10, 2023

ന്യൂസ്‌റൂം ബ്യുറോ

ഗസ: ഇസ്രയേലിന്റെ വ്യോമാക്രമണത്തില്‍ രണ്ട് ഫലസ്തീന്‍ മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മറ്റൊരു  മാധ്യമപ്രവര്‍ത്തകനെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചതായും ഫലസ്തീന്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. 

ഫലസ്തീന്‍ ജനതയ്‌ക്കെതിരായ ആക്രമണങ്ങള്‍ മറച്ചുവെക്കുന്നതിന്റെ ഭാഗമായി ഗസ മുനമ്പിലെ സംഘര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ ഇസ്രയേല്‍ ബോധപൂര്‍വ്വമായി മാധ്യമപ്രവര്‍ത്തകരെ ലക്ഷ്യമാക്കി ആക്രമണം നടത്തിയിരുന്നു. തുടര്‍ച്ചയായുള്ള ഇസ്രയേലിന്റെ വ്യോമാക്രമണത്തില്‍ ഗസയില്‍ കൂറ്റന്‍ കെട്ടിടങ്ങളും ടവറുകളും ഉള്‍പ്പെടെ നിലം പൊത്തി. നിരവധി ആളുകള്‍ക്ക് ജീവന്‍ നഷ്ടമാകുകയും ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.

ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/FSQLmJGMow51SCIIBEEcWV


Latest Related News