Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
സ്വർഗത്തിൽ പുതിയൊരു ഗസ രൂപം കൊള്ളുകയാണ്,പ്രശസ്ത കവയത്രി ഹിബ അബു നദ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു 

October 22, 2023

news_malayalam_israel_hamas_attack_updates

October 22, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഗസ്സയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ ഫലസ്തീന്‍ കവയത്രി ഹിബ അബു നദ(32) കൊല്ലപ്പെട്ടു.കഴിഞ്ഞ ദിവസം ഗസ്സയിലെ ഖാന്‍ യൂനിസില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തിലാണ് ഹിബ കൊല്ലപ്പെട്ടത്. ഓക്സിജന്‍ ഈസ് നോട്ട് ഫോര്‍ ദ ഡൈഡ് എന്ന നോവലിന് ഹിബയ്ക്ക് ഷാര്‍ജ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.

ഏതാനും ദിവങ്ങൾക്ക് മുമ്പ് മരണം മുന്നില്‍ക്കണ്ട് ഹിബ കുറിച്ച വരികള്‍ അറബ് സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. 

''ഞങ്ങളിപ്പോള്‍ ഏഴാനാകാശത്താണ്. അവിടെയൊരു പുതിയ നഗരം പണിയുകയാണ്. രോഗികളുടെ നിലവിളികളും രക്തം പുതഞ്ഞ ഉടുപ്പുമില്ലാത്ത ഡോക്ടര്‍മാര്‍. കുട്ടികളോട് ദേഷ്യപ്പെടാത്ത അധ്യാപകര്‍, ദുഖവും വേദനയുമില്ലാത്ത കുടുംബങ്ങള്‍. 

സ്വര്‍ഗം കാമറയില്‍ പകര്‍ത്തുന്ന റിപ്പോര്‍ട്ടര്‍മാര്‍. അനശ്വര പ്രണയത്തെ കുറിച്ച് പാടുന്ന കവികള്‍, എല്ലാവരും ഗാസയില്‍ നിന്നുള്ളവരാണ്.അവരെല്ലാവരും, സ്വര്‍ഗത്തില്‍ പുതിയൊരു ഗാസ രൂപം കൊണ്ടിരിക്കുന്നു. ഉപരോധങ്ങളില്ലാത്ത ഗാസ''

പ്രശസ്ത ഫലസ്തീൻ ഗായികയും ന്യൂറോ സയന്‍റിസ്റ്റുമായ ദലാൽ അബു അംനെയെ ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഇസ്രായേലി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടെന്ന കുറ്റം ചുമത്തിയാണ് ഇസ്രായേലിലെ നസ്രത്തിലെ വീട്ടിൽ നിന്ന് അംനെയെ അറസ്റ്റ് ചെയ്തതെന്ന് ഫലസ്തീൻ മീഡിയ റിപ്പോർട്ട് ചെയ്തു. ‘ദൈവമല്ലാതെ വിജയിയില്ല’ എന്ന് അർഥം വരുന്ന അറബി വാചകമാണ് അംനെ പോസ്റ്റ് ചെയ്തത്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News