Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
ഇസ്രായേൽ-ഫലസ്തീൻ സംഘർഷം: ഇസ്രായേലിന് മുന്നറിയിപ്പുമായി മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ

October 24, 2023

news_malayalam_israel_hamas_attack_opinion

October 24, 2023

ന്യൂസ്‌റൂം ബ്യുറോ

വാഷിംഗ്‌ടൺ: ഇസ്രായേൽ-ഫലസ്തീൻ സംഘർഷത്തിൽ ഇസ്രായേലിന് മുന്നറിയിപ്പുമായി മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ. ഫലസ്തീനികളുടെ ദുരവസ്ഥയെ അവഗണിക്കുന്നതിനെതിരെ ഇസ്രായേലിനും യുഎസിനും ഒബാമ മുന്നറിയിപ്പ് നൽകി. എന്നാൽ,  ഇസ്രായേലിന്റെ "സ്വയം പ്രതിരോധിക്കാനുള്ള അവകാശത്തെ" ഒബാമ പിന്തുണച്ചു. 

ഗസയിലെ ഇസ്രായേലിന്റെ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്ന ബൈഡൻ ഭരണകൂടത്തിന്റെ നിലവിലെ നിലപാടിൽ നിന്ന് അകന്നു പോകുന്നില്ലെന്നും, പക്ഷേ ചില സുപ്രധാന വ്യത്യാസങ്ങൾ ഉണ്ടാകുന്നുണ്ടെന്നും ഒബാമ പ്രസ്താവനയിൽ പറഞ്ഞു.

2001 സെപ്റ്റംബർ 11ന് വാഷിംഗ്ടൺ ചെയ്ത അതേ തെറ്റുകൾ ആവർത്തിക്കരുതെന്നും ഒബാമ ഇസ്രായേലിന് മുന്നറിയിപ്പ് നൽകി. 

സംഘര്‍ഷത്തില്‍ ഗസ്സയിലെ ജനങ്ങള്‍ക്ക് ശുദ്ധജലവും ഭക്ഷണവും നിഷേധിക്കുന്നതു പോലുള്ള നടപടികള്‍ ഇസ്രായേലിന്  തന്നെ തിരിച്ചടിയാകുമെന്നും ഒബാമ പറഞ്ഞു. ഇത്തരം നടപടികള്‍ ഫലസ്തീനിലെ ജനങ്ങളുടെ വിരോധം ഭാവി തലമുറകളിലും ശക്തമായിത്തന്നെ നിലനിര്‍ത്തുന്നതിന് ഇടയാക്കുമെന്ന് ഒബാമ ചൂണ്ടിക്കാട്ടി. 

കൂടാതെ, ചില രാജ്യങ്ങളില്‍ നിന്നും ഇസ്രായേലിന്  ലഭിക്കുന്ന പിന്തുണ നഷ്ടപ്പെടാൻ ഇതു കാരണമാകുമെന്ന് ഒബാമ പറഞ്ഞു. ഈ മേഖലയില്‍ സമാധാനവും സ്ഥിരതയും തിരികെ കൊണ്ടുവരാനുള്ള ദീര്‍ഘകാല ശ്രമങ്ങള്‍ വഴിതെറ്റാനും ഈ നടപടികള്‍ ഇടയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News