Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഗസയിലെ അൽ-ഖുദ്‌സ് ആശുപത്രിക്ക് നേരെ വീണ്ടും ഇസ്രായേൽ ആക്രമണം

November 02, 2023

news_malayalam_israel_hamas_attack_updates

November 02, 2023

ന്യൂസ്‌റൂം ബ്യുറോ

ഗസ: ഗസയിലെ ഏറ്റവും കൂടുതല്‍ രോഗികളുള്ള അൽ-ഖുദ്‌സ് ആശുപത്രിക്ക് സമീപം ഇസ്രായേൽ രണ്ടാമത്തെ വ്യോമാക്രമണം നടത്തിയതായി റിപ്പോർട്ട്. ഇന്ന് (വ്യാഴാഴ്ച) പുലർച്ചെയാണ് ആക്രമണമുണ്ടായത്. 14,000 ഫലസ്തീനികൾ അഭയം തേടിയ ഒക്ടോബര്‍ 7ന് ആരംഭിച്ച ഇസ്രയേല്‍ ആക്രമണങ്ങളില്‍ ഇതുവരെ 124ല്‍ അധികം ആരോഗ്യ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായാണ് ഗസ ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്. 32 മെഡിക്കല്‍ സെന്ററുകളും 25 ആംബുലന്‍സുകളും പ്രവര്‍ത്തനരഹിതമായി.

അതേസമയം, ഗസയിലെ ജബലിയ അഭയാർഥി ക്യാമ്പിന് നേരെ ഇന്നലെ (ബുധൻ) രണ്ടാമതും ഇസ്രായേൽ വ്യോമാക്രമണം നടത്തിയിരുന്നു. ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും കണക്കുകൾ വ്യക്തമല്ല. കഴിഞ്ഞ എഴുപത് വര്‍ഷത്തിലധികമായി 1,16,000 ഫലസ്തീനികൾ കഴിയുന്ന ഗസയിലെ ഏറ്റവും വലിയ അഭയാര്‍ഥി ക്യാമ്പുകളിലൊന്നാണ് ജബലിയ.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News