Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഇസ്രയേല്‍ സംഘര്‍ഷം: ഗസയിലെ ആശുപത്രികളുടെ പ്രവര്‍ത്തനം നിലച്ചു

October 21, 2023

news_malayalam_israel_hamas_attack_updates

October 21, 2023

ന്യൂസ്‌റൂം ബ്യുറോ

ഗസ: ഇസ്രയേല്‍ സംഘര്‍ഷം തുടരുന്ന ഗസയില്‍ മരുന്നുകളും വൈദ്യുതിയും ഇല്ലാതെ ആശുപത്രികളുടെ പ്രവര്‍ത്തനം നിലച്ചു. മിക്ക ആശുപത്രികളിലും അവശ്യമരുന്നുകള്‍ പോലും ഇല്ലാത്ത അവസ്ഥയാണ്. വൈദ്യുതി ഇല്ലാത്തതിനാല്‍ മൊബൈലുകളുടേയും ടോര്‍ച്ചുകളുടേയും വെളിച്ചത്തിലാണ് ആശുപത്രികളില്‍ ശസ്ത്രക്രിയകള്‍ അടക്കം നടക്കുന്നത്. 

മുറിവുണക്കാന്‍ മരുന്നായി വിനാഗിരിയാണ് ഉപയോഗിക്കുന്നതെന്നും വെളിച്ചവും മരുന്നുകളും ഇല്ലാത്തത് കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നുവെന്നും നാസര്‍ ആശുപത്രിയിലെ എമര്‍ജന്‍സി ഡയറക്ടര്‍ ഡോ. മുഹമ്മദ് കന്‍തീല്‍ പറഞ്ഞു. ഐസിയുവിലും മറ്റും കഴിയുന്നവരുടെ സ്ഥിതി അതിദയനീയമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഗസയിലെ ഏഴ് പ്രധാന ആശുപത്രികളും 21 ആരോഗ്യ കേന്ദ്രങ്ങളും പ്രവര്‍ത്തനരഹിതമായതായി ഗസ ആരോഗ്യ മന്ത്രാലയ വക്താവ് അഷ്‌റഫ് അല്‍ ഖുദ്രയും പറഞ്ഞു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News