Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
ഗസയിലെ ബന്ദികളുടെ മോചനം പ്രതിസന്ധിയിൽ, മൊസാദ് മേധാവിയുടെ ദോഹ സന്ദർശനം ഇസ്രായേൽ റദ്ദാക്കിയതായി റിപ്പോർട്ട്

December 14, 2023

 Qatar_News_Malayalam

December 14, 2023

ന്യൂസ്‌റൂം ഡെസ്ക്

തെൽ അവീവ്: ബന്ദികളെ മോചിപ്പിക്കാനുള്ള രണ്ടാം ഘട്ട ചർച്ചകൾ ദോഹയിൽ പുനരാരംഭിക്കുന്നതിനുള്ള നീക്കം വീണ്ടും പ്രതിസന്ധിയിലായി. ചർച്ചകൾക്കായി ദോഹയിലേക്ക് പോകാനിരുന്ന മൊസാദ് ഡയറക്ടർ ഡേവിഡ് ബാർണിയയുടെ ഖത്തർ സന്ദർശനം ഇസ്രായേൽ റദ്ദാക്കിയതായി റിപ്പോർട്ട്. സിഎൻഎൻ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തത്‌.  

പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള ഇസ്രയേലി യുദ്ധ കാബിനറ്റ് യാത്ര അവസാനിപ്പിച്ചതായും മുതിർന്ന ഇസ്രായേൽ ഉദ്യോഗസ്ഥർ ചർച്ചകൾ പുനരാരംഭിക്കാൻ ഖത്തറിലേക്ക് പോകില്ലെന്നും ഇസ്രായേൽ ചാനൽ 13 റിപ്പോർട്ട് ചെയ്തു. ഖത്തറിലേക്കുള്ള യാത്ര റദ്ദാക്കാനുള്ള തീരുമാനത്തിൽ ഇസ്രായേലി ബന്ദികളുടെ കുടുംബങ്ങൾ പ്രകോപിതരാകുകയും വിശദീകരണം ആവശ്യപ്പെടുകയും ചെയ്‌തിട്ടുണ്ട്‌. 

അതേസമയം,ഒക്‌ടോബർ 7 മുതൽ 240-ഓളം പേരാണ് ഗസയിൽ ബന്ദികളാക്കപ്പെട്ടത്. വെടിനിർത്തലിന് ശേഷം 135 ബന്ദികൾ ഗസയിൽ ഇനിയും അവശേഷിക്കുന്നുണ്ടെന്നും അവരിൽ 115 പേർ ജീവിച്ചിരിപ്പുണ്ടെന്നുമാണ് ഇസ്രായേൽ പറയുന്നത്. 

ഗസയ്‌ക്കെതിരായ ഇസ്രായേൽ ആക്രമണത്തിൽ 18,412 പേർ കൊല്ലപ്പെട്ടതായി ഫലസ്തീൻ അധികൃതർ അറിയിച്ചു. 50,100 പേർക്ക് പരിക്കേറ്റതായാണ് ഔദ്യോഗിക കണക്ക്. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News