Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഗസയില്‍ ഖത്തര്‍ സഹായത്തോടെയുള്ള ഭവന സമുച്ചയം ഇസ്രയേല്‍ ആക്രമണത്തില്‍ തകര്‍ന്നു

December 03, 2023

Gulf_Malayalam_News

December 03, 2023

ന്യൂസ്‌റൂം ബ്യുറോ

ഗസ: ഇസ്രയേല്‍ ആക്രമണത്തില്‍ ഖത്തറിന്റെ ധനസഹായത്തോടെയുള്ള ഭവന സമുച്ചയം തകര്‍ന്നു. ഖാന്‍ യൂനിസിലുള്ള ഖത്തറിന്റെ ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഹമദ് സിറ്റിയിലെ ബഹുനില കെട്ടിടങ്ങള്‍ക്ക് നേരെയായിരുന്നു ഇസ്രയേലിന്റെ വ്യോമാക്രമണം. അതേസമയം ആളപായം സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമല്ല. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധിപേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. 

ഗസയില്‍ വെടിനിര്‍ത്തല്‍ വേണമെന്ന ഖത്തറിന്റെ ആവശ്യത്തില്‍ നിന്ന് ഇസ്രയേല്‍ പിന്‍മാറിയതിന് പിന്നാലെയായിരുന്നു ആക്രമണം. പതിനൊന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് പിതാവ് അമീര്‍ ഷെയ്ഖ് ഹമദ് ബിന്‍ ഖലീഫ അല്‍താനിയുടെ സന്ദര്‍ശനത്തിനിടെ തറക്കല്ലിട്ട കെട്ടിടം ഹമാസ് സിറ്റി എന്ന പേരിലാണ് അറിയപ്പെടുന്നത്.  

2016ലായിരുന്നു കെട്ടിടങ്ങളുടെ ഉദ്ഘാടനം. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ഇസ്രയേല്‍- ഹമാസ് യുദ്ധത്തില്‍ വീട് നഷ്ടപ്പെട്ട ഫലസ്തീനികള്‍ക്കാള്‍ക്കായി നിര്‍മിച്ച ആയിരത്തോളം ഫ്‌ളാറ്റുകളാണ് ഭവനസമുച്ചയത്തിലുണ്ടായിരുന്നത് .

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News