Breaking News
ഒമാനില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്ക് സമാനമായ വ്യാജ സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു |
ഗസയിൽ ഇസ്രയേലിന്റെ വ്യോമാക്രമണത്തിൽ 28 ഫലസ്തീനികൾ കൊല്ലപ്പെട്ടു 

November 18, 2023

Malayalam_News_Qatar

November 18, 2023

ന്യൂസ്‌റൂം ബ്യുറോ

ഗസ: തെക്കൻ ഗസയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 28 ഫലസ്തീനികൾ കൊല്ലപ്പെട്ടു. ആക്രമണത്തിൽ കൂടുതലും കുട്ടികളാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ട്. കൂടാതെ, നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഗസയിലെ ഖാൻ യൂനിസിന്റെ രണ്ട് പാർപ്പിട മേഖലകളിലാണ് ഇസ്രയേൽ വ്യോമാക്രമണം നടത്തിയത്. 

അതേസമയം, ഗസയിലെ ഖാൻ യൂനിസിന്റെ ചില പ്രദേശങ്ങളിൽ നിന്ന് താമസക്കാരെ ഒഴിപ്പിക്കാൻ ഉത്തരവിട്ട് കൊണ്ടുള്ള ലഘുലേഖകൾ ഇസ്രായേൽ സൈന്യം വിതരണം ചെയ്‌തതായി റിപ്പോർട്ടുണ്ടായിരുന്നു. തെക്കൻ ഗസയിലെ ഏറ്റവും വലിയ നഗരമായ കിഴക്കൻ ഖാൻ യൂനിസിലെ ഖുസ, അബാസൻ, ബാനി സുഹൈല, അൽ ഖരാറ എന്നിവിടങ്ങളിലെ താമസക്കാർക്കാണ് മുന്നറിയിപ്പ് നൽകിയത്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News