Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഇറാനിയന്‍ സംവിധായകന്‍ ദാരിയൂഷ് മെര്‍ജൂയി കൊല്ലപ്പെട്ടു 

October 15, 2023

news_malayalam_death_news_in_world

October 15, 2023

ന്യൂസ്‌റൂം ബ്യുറോ

ടെഹ്‌റാന്‍: പ്രശസ്ത ഇറാനിയന്‍ ചലച്ചിത്ര സംവിധായകന്‍ ദാരിയൂഷ് മെര്‍ജൂയിയെയും (83) ഭാര്യ വഹിദയെയും കുത്തിക്കൊലപ്പെടുത്തിയതായി ഇറാനിയന്‍ ഔദ്യോഗിക വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. അജ്ഞാതനായ അക്രമി സംവിധായകനെ വീട്ടില്‍ വെച്ച് കൊലപ്പെടുത്തുകയായിരുന്നു എന്ന് ഇറാന്‍ ജുഡീഷ്യറി ഉദ്യോഗസ്ഥനായ ഹൊസൈന്‍ ഫസെലിയെ ഉദ്ധരിച്ച് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഐആര്‍എന്‍എ റിപ്പോര്‍ട്ട് ചെയ്തു. 

ഇരുവരുടെയും കഴുത്തിലാണ് കുത്തേറ്റത്. ടെഹ്റാനില്‍ നിന്ന് 30 കിലോമീറ്റര്‍ പടിഞ്ഞാറുള്ള വീട്ടിലാണ് ദാരിയൂഷ് മെര്‍ജൂയിയും ഭാര്യയും താമസിച്ചിരുന്നത്. കഴിഞ്ഞ ദിവസം (ശനിയാഴ്ച) മാതാപിതാക്കളെ സന്ദര്‍ശിക്കാന്‍ എത്തിയ ദമ്പതികളുടെ മകള്‍ മോണ മെര്‍ജൂയിയാണ് ഇവര്‍ കൊല്ലപ്പെട്ടത് ആദ്യം കണ്ടത്. 

അതേസമയം, തങ്ങള്‍ക്ക് ഭീഷണിയുണ്ടെന്ന് കൊല്ലപ്പെട്ട വഹിദ സോഷ്യല്‍ മീഡിയയില്‍ പറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചു. 

1970 കളുടെ തുടക്കത്തില്‍ ഇറാനിലെ നവതരംഗ സിനിമ പ്രസ്ഥാനത്തിലെ പ്രധാന വ്യക്തിയായിരുന്നു മെര്‍ജൂയി. റിയലിസ്റ്റിക്ക് ശൈലിയിലായിരുന്നു ഇദ്ദേഹത്തിന്റെ ചിത്രങ്ങള്‍. 1998 ലെ ചിക്കാഗോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ നിന്ന് സില്‍വര്‍ ഹ്യൂഗോയും, 1993 ലെ സാന്‍ സെബാസ്റ്റ്യന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ഗോള്‍ഡന്‍ സീഷെലും ഉള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ അദ്ദേഹത്തിന് ലഭിച്ചു. 2015ല്‍ കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ സമഗ്ര സംഭവാനയ്ക്കുള്ള അവാര്‍ഡും നേടിയിട്ടുണ്ട്.

ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU


Latest Related News