Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഫലസ്തീൻ ഉപയോക്താക്കൾക്ക് തീവ്രവാദി പട്ടം, മെറ്റ ഖേദം പ്രകടിപ്പിച്ചു

October 21, 2023

news_malayalam_social_media_updates

October 21, 2023

ന്യൂസ്‌റൂം ബ്യുറോ

ഗസ: ഫലസ്തീന്‍ ഉപയോക്താക്കളുടെ ഇന്‍സ്റ്റഗ്രാം ബയോയില്‍ 'തീവ്രവാദി' എന്ന് ചേര്‍ത്തതില്‍ ഖേദം പ്രകടിപ്പിച്ച് മെറ്റ. അറബിക് പരിഭാഷയിലെ പിഴവാണ് സംഭവത്തിന് കാരണമെന്നും പിഴവുകൾ പരിഹരിച്ചിട്ടുണ്ടെന്നും മെറ്റ അറിയിച്ചു. ഇത്തരമൊരു സംഭവമുണ്ടായതില്‍ ആത്മാര്‍ത്ഥമായി ക്ഷമ ചോദിക്കുന്നുവെന്ന് മെറ്റ വക്താവ് പറഞ്ഞതായി ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു. 

മെറ്റയുടെ അറബിക് പരിഭാഷയിലെ പിഴവ് ഖാന്‍മാന്‍ എന്ന ഇന്‍സ്റ്റഗ്രാം ഉപയോക്താവ് പുറത്തു കൊണ്ടുവന്നതോടെ സംഭവം സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയായിരുന്നു. ഇൻസ്റ്റാഗ്രാം ബയോയില്‍ താന്‍ ഫലസ്തീനിയാണെന്ന് ഖാന്‍മാന്‍ രേഖപ്പെടുത്തിയിരുന്നു. ഫലസ്തീന്‍ പതാകയുടെ ഇമോജിക്കൊപ്പം അറബിയില്‍ അല്‍ഹംദുലില്ലാഹ് എന്നും ബയോയിൽ എഴുതി. 

ഇത് പരിഭാഷപ്പെടുത്തിയപ്പോള്‍, 'ദൈവത്തിന് സ്തുതി, ഫലസ്തീന്‍ തീവ്രവാദികള്‍ സ്വാതന്ത്ര്യത്തിനായി പോരാടുന്നു' എന്നാണ് വന്നതെന്ന് ഖാന്‍മാന്‍ ചൂണ്ടിക്കാണിച്ചു. ഇതിന്റെ സ്‌ക്രീന്‍ റെക്കോര്‍ഡും സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചു. ഇതോടെ പോസ്റ്റ് വൈറലാവുകയായിരുന്നു. 

അതേസമയം, താന്‍ ഫലസ്തീനിയല്ലെന്നും ഇന്‍സ്റ്റയില്‍ ഇത്തരമൊരു പിഴവുണ്ടെന്ന് സുഹൃത്ത് പറഞ്ഞപ്പോള്‍ അത് പരിശോധിക്കാൻ വേണ്ടിയാണ് അങ്ങനെ ചെയ്തതെന്നും ഖാന്‍മാന്‍ പറഞ്ഞു. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News