Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തർ ഇന്ത്യൻ എംബസിയുടെ പ്രത്യേക കോൺസുലാർ സേവനങ്ങൾ വെള്ളിയാഴ്ച അൽഖോറിൽ

August 22, 2023

August 22, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ : ഖത്തറിലെ വടക്കൻ തീരദേശ മേഖലയായ അൽഖോറിലും സമീപ പ്രദേശങ്ങളിലും താമസിക്കുന്നവർക്കായി ഇന്ത്യൻ എംബസി കോൺസുലാർ സേവനങ്ങൾക്ക് സൗകര്യം ഒരുക്കുന്നു.ഗതാഗത സൗകര്യങ്ങളുടെ അഭാവം,ജോലി സമയം എന്നിവ പരിഗണിച്ചാണ് ഈ മേഖലയിലുള്ളവർക്ക് ഐസിബിഎഫും ഇന്ത്യൻ എംബസിയും ചേർന്ന് അൽ ഖോറിൽ തന്നെ സൗകര്യം ഒരുക്കുന്നത്.

ഓഗസ്റ്റ് 25 വെള്ളിയാഴ്ച രാവിലെ 10 മുതൽ ഉച്ചയ്ക്ക് 12 വരെ അൽഖോർ ഹാർബറിന് എതിർവശം ബിൽഡിങ് നമ്പർ 22 ലെ ഖോർ റെസിഡൻസിയിലാണ് പ്രത്യേക കോൺസുലാർ സർവീസ് ഒരുക്കുന്നത്.പാസ്‌പോർട്ട് പുതുക്കൽ, അറ്റസ്റ്റേഷൻ മറ്റ് എംബസ്സി സേവനങ്ങൾഎന്നിവയ്ക്ക് സൗകര്യമുണ്ടാകും..

അപേക്ഷാ ഫോം പൂരിപ്പിക്കാൻ രാവിലെ 9 മണി മുതൽ സൗകര്യം ഉണ്ടായിരിക്കും.സേവനം ആവശ്യമുള്ളവർ മതിയായ രേഖകളുടെ പകർപ്പ് കൊണ്ടുവരണമെന്നും ഐസിബിഎഫ് വാർത്താക്കുറിപ്പിൽ അറിയിച്ചു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/BrKVB5Ii85n26onvJMSO7R

 


Latest Related News