Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തർ ഇന്ത്യൻ എംബസി-ഐസിബിഎഫ് പ്രത്യേക കോൺസുലാർ ക്യാമ്പ് ഫെബ്രുവരി 9ന് ഏഷ്യൻ ടൗണിൽ

February 04, 2024

news_malayalam_indian_embassy_of_qatar_updates

February 04, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ : ഇന്ത്യന്‍ എംബസി ഐസിബിഎഫുമായി സഹകരിച്ച് ഫെബ്രുവരി 9 വെള്ളിയാഴ്ച ഏഷ്യന്‍ ടൗണില്‍ പ്രത്യേക  കോണ്‍സുലാര്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഏഷ്യന്‍ ടൗണിലുള്ള ഇമാറ ഹെല്‍ത്ത് കെയറിലാണ് ക്യാമ്പ് നടക്കുക.

പാസ്പോര്‍ട്ട് പുതുക്കല്‍, അറ്റസ്റ്റേഷന്‍, പിസിസി സർവീസുകൾ (പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്), മറ്റ് എംബസ്സി സേവനങ്ങള്‍ എന്നിവയ്ക്ക് സൗകര്യമുണ്ടാകും. വെള്ളിയാഴ്ച രാവിലെ 9 മണി മുതല്‍ 11 വരെയായിരിക്കും ക്യാമ്പിന്റെ സമയം. എന്നാൽ  രാവിലെ 8 മണി മുതല്‍ തന്നെ ഓണ്‍ലൈനില്‍ അപേക്ഷ പൂരിപ്പിക്കുന്നതിനുള്ള സൗകര്യമുണ്ടായിരിക്കും. സേവനം ആവശ്യമുള്ളവര്‍ ആവശ്യമായ രേഖകളുടെ പകര്‍പ്പുകള്‍ കൊണ്ടുവരണമെന്നും അധികൃതർ അറിയിച്ചു. ഫീസ് പണമായി മാത്രമേ സ്വീകരിക്കുകയുള്ളൂ. 

 

പുതുക്കിയ പാസ്‌പോര്‍ട്ടുകള്‍ ഫെബ്രുവരി 16 ന് രാവിലെ 9 മണി മുതല്‍ 10 മണി വരെ ഇമാറ ഹെല്‍ത്ത് കെയറിൽ തന്നെ വിതരണം ചെയ്യും. ഐസിബിഎഫ് ഇന്‍ഷ്യൂറന്‍സ് ഡെസ്‌കും ക്യാമ്പില്‍ പ്രവര്‍ത്തിക്കും.കൂടുതല്‍ വിവരങ്ങള്‍ക്ക് +974 70462114, +974 66100744 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം. 
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News