Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
ഇന്ത്യൻ സൈബർ ഹാക്കർമാരുടെ ഭീഷണി;ഖത്തറിൽ നിന്നുള്ള ചില വെബ്സൈറ്റുകൾ ഹാക്ക് ചെയ്തു

November 08, 2023

News_Qatar_Malayalam

November 08, 2023

ന്യൂസ്‌റൂം ബ്യുറോ

ദില്ലി/ദോഹ:ഖത്തറിൽ നിന്നുള്ള ചില വെബ്സൈറ്റുകൾ ഹാക്ക് ചെയ്‌തതായി ഇന്ത്യൻ സൈബർ ഹാക്കർമാർ അവകാശപ്പെട്ടു. 'ഒയാസിസ്‌ ഖത്തർ', 'ഇ-കോമേഴ്സ്', എന്നീ വെബ്സൈറ്റുകളാണ് ഹാക്ക് ചെയ്യപ്പെട്ടത്. ഹാക്കിംഗിന് പിന്നില്‍ ഇന്ത്യൻ ഹാക്കര്‍മാരാണെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യൻ സൈബര്‍ ഫോഴ്സിന്റെ എക്സ് (ട്വിറ്റര്‍) പ്ലാറ്റ്ഫോമിൽ ഹാക്കിംഗ് സംബന്ധിച്ച വിവരങ്ങളും പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇത് ഒരു തുടക്കം മാത്രമാണെന്നും പോസ്റ്റിലുണ്ട്

#Qatar Ecommerce Government Website has been Taken down.

>Target - https://t.co/QBjXXW8JFL

>Check Host - https://t.co/W9iNgFsd8v

Attack Duration: 2 Hours#IndianCyberForce#PowerTesting pic.twitter.com/imiAJfZgdf

— Indian Cyber Force (@CyberForceX) November 7, 2023

'ഈ വെബ്സൈറ്റ് ഇന്ത്യൻ സൈബർ ഫോഴ്സ് ഹാക്ക് ചെയ്തു. ഖത്തർ, നിങ്ങളുടെ തെറ്റായ പ്രവർത്തനങ്ങൾ നിരീക്ഷിക്കപ്പെട്ടിട്ടുണ്ടെന്ന് അറിയുക. നിങ്ങളുടെ കോടതി നടപടികളുടെ രഹസ്യ സ്വഭാവവും ഇന്ത്യൻ നാവികസേനാംഗങ്ങളുടെ അന്യായമായ ശിക്ഷാവിധിയും അഡ്രസ് ചെയ്യപ്പെടാതെ നിലനിൽക്കില്ല. ജയ് ഹിന്ദ്, ജയ് ഭാരത്; എന്നാണ് ഹാക്ക് ചെയ്യപ്പെട്ട വെബ്സൈറ്റുകൾ തുറക്കുമ്പോൾ കാണിക്കുന്നത്. 

 

ഹാക്ക് ചെയ്യപ്പെട്ട വെബ്സൈറ്റുകളിലെ ചില ഡാറ്റകളും എക്‌സിൽ പങ്കുവെച്ചിട്ടുണ്ട്. 'നിങ്ങളുടെ ഡാറ്റ ഞങ്ങളുടെ കൈവശമുള്ളതിന്റെ ഒരു സാമ്പിൾ മാത്രമാണിത്. നിങ്ങളുടെ തെറ്റുകൾക്കുള്ള പ്രത്യാഘാതങ്ങൾ നേരിടാൻ തയ്യാറാവുക #ഖത്തർ സർക്കാർ സൂക്ഷിക്കുക' എന്ന ക്യാപ്ഷനോട് കൂടിയാണ് എക്‌സിൽ ഡാറ്റ ലീക് ചെയ്‌തത്‌.

ഖത്തറില്‍ തടവിലായ ഒരു മലയാളി ഉള്‍പ്പെടെയുള്ള എട്ട് മുന്‍ ഇന്ത്യന്‍ നാവിക സേനാ ഉദ്യോഗസ്ഥര്‍ക്ക് ഖത്തർ വധശിക്ഷ വിധിച്ചിരുന്നു. ഖത്തര്‍ പ്രതിരോധ സേനയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന അല്‍ ദഹ്‌റ ഗ്ലോബല്‍ ടെക്‌നോളജീസ് ആന്റ് കണ്‍സള്‍ട്ടന്‍സി സര്‍വീസസ് എന്ന സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നതിന് ഖത്തറില്‍ എത്തിയ ഉദ്യോഗസ്ഥര്‍ക്കാണ് വധശിക്ഷ വിധിച്ചത്. രഹസ്യ വിചാരണയ്ക്ക് ശേഷം എട്ട് ഉദ്യോഗസ്ഥര്‍ക്കും വധശിക്ഷ വിധിക്കുകയായിരുന്നു. ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള കുറ്റങ്ങള്‍ എന്തെല്ലാമാണെന്ന് ഖത്തര്‍ ഔദ്യോഗികമായി ഇതുവരെ വ്യക്തമാക്കിട്ടില്ല. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CqJci12yE9VL8MZgKZYvGm
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News