Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഗാന്ധി സ്മരണയിൽ ഖത്തറിലെ ഇന്ത്യൻ സമൂഹം, ഇന്ത്യൻ കൾച്ചറൽ സെന്റർ വിവിധ പരിപാടികളോടെ ഗാന്ധിജയന്തി ആഘോഷിച്ചു 

October 03, 2023

Malayalam_News_Qatar

October 03, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഇന്ത്യൻ എംബസിയുടെ കീഴിലുള്ള ഇന്ത്യൻ കൾച്ചറൽ സെന്റർ (ഐസിസി) ഒക്ടോബർ രണ്ടിന് വിവിധ പരിപാടികളോടെ ഗാന്ധിജയന്തി ആഘോഷിച്ചു. 

ഇന്ത്യൻ എംബസി ഡിസിഎം സന്ദീപ് കുമാർ, ഫസ്റ്റ് സെക്രട്ടറി സച്ചിൻ ശങ്ക്പാൽ, കമ്മ്യൂണിറ്റി നേതാക്കൾ, നിരവധി ഇന്ത്യൻ കമ്മ്യൂണിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

ഐസിസി ജനറൽ സെക്രട്ടറി മോഹൻ കുമാർ സ്വാഗതം പറഞ്ഞു. എ.പി.മണികണ്ഠൻ,ഐസിസി വൈസ് പ്രസിഡന്റ് സുബ്രഹ്മണ്യ ഹെബ്ബഗെലു തുടങ്ങിയവർ സംസാരിച്ചു.ഐസിസി കൾച്ചറൽ വിഭാഗം മേധാവി സുമ മഹേഷ് പരിപാടിയുടെ അവതാരകയായി.

ഗാന്ധിജയന്തിയോടനുബന്ധിച്ച്, ഇന്ത്യൻ സ്‌കൂൾ  വിദ്യാർത്ഥികൾക്കായി വിവിധ പരിപാടികളും സംഘടിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ വിവിധ സ്ഥലങ്ങളിലായി നടത്തിയ ഉപന്യാസ രചന, ചിത്രരചന, പ്രസംഗം എന്നീ മത്സരങ്ങളിൽ നൂറുകണക്കിന് വിദ്യാർത്ഥികൾ പങ്കെടുത്തു. മത്സരങ്ങളിലെ വിജയികളെ ചടങ്ങിൽ അനുമോദിച്ചു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/FSQLmJGMow51SCIIBEEcWV


Latest Related News