Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തറിൽ ഇൻഡസ്ട്രിയൽ ഏരിയയിൽ പിടിച്ചെടുത്ത വാഹനങ്ങൾ ലേലം ചെയ്യുന്നു

November 30, 2023

news_malayalam_new_rules_in_qatar

November 30, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിൽ നിയമലംഘനങ്ങള്‍ക്ക് പിടിച്ചെടുത്ത വാഹനങ്ങൾ ലേലം ചെയ്യുന്നതായി ആഭ്യന്തര മന്ത്രാലയത്തിന്റെ പൊതു ലേല സമിതി അറിയിച്ചു. ഇൻഡസ്ട്രിയൽ ഏരിയയിലെ യാർഡിലാണ് ലേലം നടക്കുക. ഡിസംബർ 10 ന് ആരംഭിക്കുന്ന ലേലം രണ്ടാഴ്ചത്തേക്ക് തുടരും. വൈകുന്നേരം 3 മണി മുതൽ 6 മണി വരെയാണ് ലേലത്തിന്റെ സമയം.  

ലേലത്തിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ ഡിസംബർ 2 മുതൽ 7 വരെ, സ്ട്രീറ്റ് നമ്പർ 52, ഇൻഡസ്ട്രിയൽ ഏരിയ വെഹിക്കിൾ ഇമ്പൗണ്ട് യാർഡിൽ വാഹനങ്ങൾ പരിശോധിക്കാവുന്നതാണ്. വൈകുന്നേരം 3 മണി മുതൽ 6 മണി വരെയാണ് വാഹനങ്ങൾ പരിശോധിക്കാൻ അനുവദിക്കുന്ന സമയം.  

അതേസമയം, മൂന്ന് മാസത്തിലധികമായി കസ്റ്റഡിയിലുള്ള വാഹനങ്ങളുടെ ഉടമകൾ പിഴയടച്ച് 30 ദിവസത്തിനുള്ളിൽ അവരുടെ വാഹനങ്ങൾ കൈപ്പറ്റണമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. തിരിച്ചെടുക്കാത്ത വാഹനങ്ങൾ ലേലം ചെയ്യുമെന്ന് മന്ത്രാലയം സെപ്റ്റംബറിൽ പറഞ്ഞിരുന്നു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt 
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News