Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
ഖത്തറില്‍ മെട്രോ പരിസരങ്ങളിലെ സ്വകാര്യ വാഹനങ്ങളുടെ അനധികൃത പാര്‍ക്കിംഗിനെതിരെ കര്‍ശന നടപടി

November 29, 2023

news_malayalam_new_rules_in_qatar

November 29, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: മെട്രോ സ്‌റ്റേഷനുകളിലെ നിര്‍ദ്ദിഷ്ട സ്ഥലങ്ങളിലും പബ്ലിക് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്ന സ്ഥലങ്ങളിലും ആളുകളെ കയറ്റാനും ഇറക്കാനുള്ള സ്ഥലങ്ങളിലും (പാര്‍ക്ക് ആന്റ് ഡ്രോപ്പ്) സ്വകാര്യ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്താല്‍ ഇനിമുതല്‍ കര്‍ശന നടപടിയുണ്ടാകും. അനധികൃത പാര്‍ക്കിംഗിന് കര്‍ശന നിയമ നടപടിയുണ്ടാകുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. മെട്രോ സ്‌റ്റേഷനുകള്‍ക്ക് സമീപമുള്ള ഇടങ്ങള്‍ യാത്രക്കാരെ കയറ്റാനും ഇറക്കാനും മാത്രമുള്ളതാണ്. ഈ പോയിന്റുകളിലും പൊതുഗതാഗതത്തിനായി അനുവദിച്ചിട്ടുള്ള സ്ഥലങ്ങളിലും സ്വകാര്യ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്താല്‍ നടപടിയെടുക്കുമെന്ന് പൊതുഗതാഗത വകുപ്പിന്റെ പരിശീലന വിഭാഗം മേധാവി ഫഹദ് മജീദ് അല്‍ ഖഹ്താനി പറഞ്ഞു. ഖത്തര്‍ റേഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പൊതു സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി. പൊതുഗതാഗതം ഉപയോഗിക്കുമ്പോള്‍ സുരക്ഷ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

യാത്രക്കാര്‍ക്കായി വിവിധ ഭാഷകള്‍ക്ക് പുറമെ അറബിയിലും ഇംഗ്ലീഷിലും സുരക്ഷ നിര്‍ദേശങ്ങളും മെട്രോ സ്‌റ്റേഷനുകളില്‍ എഴുതിയിട്ടുണ്ട്. മെട്രോയിലെ യാത്രയ്ക്കിടയില്‍ വസ്തുക്കള്‍ നഷ്ടപ്പെട്ടാല്‍ 105 എന്ന നമ്പറില്‍ ബന്ധപ്പെടാം. പരാതികളുമായി ബന്ധപ്പെട്ട് തുടര്‍നടപടികള്‍ അധികൃതര്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt 
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News