Breaking News
ഒമാനില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്ക് സമാനമായ വ്യാജ സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു |
ഖത്തറിൽ പ്രവാസികളുടെ നിയമ സഹായങ്ങൾക്ക് ഐ.സി.ബി.എഫിന്റെ ലീഗൽ സെൽ; അപ്പോയ്ന്റ്മെന്റ് നിർബന്ധം 

January 21, 2024

news_malayalam_indian_embassy_of_qatar_updates

January 21, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിൽ പ്രവാസികളുടെ നിയമപരമായ ആവശ്യങ്ങൾക്ക് ഇന്ത്യൻ എംബസിയുടെ കീഴിലെ ഐ.സി.ബി.എഫിന്റെ (ഇന്ത്യൻ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം) ലീഗൽ സെൽ. തെയ്‌സീർ പെട്രോൾ സ്റ്റേഷന്റെ പുറകിലുള്ള ഐ.സി.ബി.എഫ് - ഐ.ഐ.സി.സി തുമാമ ഓഫീസിലാണ് ലീഗൽ സെൽ പ്രവർത്തിക്കുന്നത്. 

എല്ലാ ഞായറാഴ്ചയും ബുധനാഴ്ചയും വൈകുന്നേരം 6:30 മുതൽ രാത്രി 9:30 മണി വരെ ലീഗൽ സെൽ പ്രവർത്തിക്കും. കൂടാതെ, ഐസിബിഎഫ് ഓഫീസിൽ എല്ലാ മാസവും ആദ്യത്തെ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3:30 മുതൽ 5:30 വരെയും ലീഗൽ സെൽ സേവനങ്ങൾ പ്രയോജനപ്പെടുത്താം. 

ഐ.എൽ.എഫ്.എഫ്.ക്യുവിന്റെ (ഇന്ത്യൻ ലോയേർസ് ഫ്രറ്റേർണിറ്റി ഫോറം ഖത്തർ) സഹകരണത്തോടെയാണ് ലീഗൽ സെൽ ആരംഭിച്ചത്. കൺസൾട്ടേഷനുകൾ ആവശ്യമുള്ളവർക്ക് അപ്പോയ്ന്റ്മെന്റ് നിർബന്ധമാണ്. അപ്പോയ്ന്റ്മെന്റുകൾക്ക് +974 7701 2808 (സറീന അഹദ്) എന്ന നമ്പറിലോ +974 3032 2730 (അബ്ദുൽ റഊഫ്) എന്ന നമ്പറിലോ ബന്ധപ്പെടാം. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F  


Latest Related News