Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തറില്‍ ഇലക്ട്രിക്- ഹൈബ്രിഡ് വാഹനങ്ങളുടെ പ്രദര്‍ശനം ഡിസംബര്‍ 9 ന്

December 02, 2023

news_malayalam_event_updates_in_qatar

December 02, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറില്‍ പരിസ്ഥിതി കാലാവസ്ഥ മന്ത്രാലയം ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങളുടെ പ്രദര്‍ശനം സംഘടിപ്പിക്കുന്നു. ഡിസംബര്‍ 9ന് കത്താറ വില്ലേജിലാണ് പ്രദര്‍ശനം. പരിസ്ഥിതി സംരക്ഷണം, കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുക, പരിസ്ഥിതി സൗഹൃദ ഗതാഗതം പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യത്തോടെയാണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. 

ഇലക്ട്രിക്, ഹൈബ്രിഡ് കാറുകളുടെ ഏറ്റവും പുതിയ മോഡലുകളും പ്രദര്‍ശനത്തിലെത്തും. സന്ദര്‍ശകര്‍ക്ക് കാറുകളുടെ സവിശേഷതകളെക്കുറിച്ച് പഠിക്കാനും അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനുമുള്ള അവസരമുണ്ടാകും.

ഇലക്ട്രിക്, ഹൈബ്രിഡ് സാങ്കേതിക വിദ്യകളുടെ പ്രധാന്യത്തെക്കുറിച്ചും പരിസ്ഥിത് സംരക്ഷണത്തിലെ ക്രിയാത്മകമായ പങ്കിനെക്കുറിച്ചും അവബോധം വര്‍ധിപ്പിക്കാന്‍ പ്രദര്‍ശനം സഹായകമാകുമെന്ന് വിദഗ്ദര്‍ പറഞ്ഞു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News