Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
ഗസയിൽ വെടിനിർത്തൽ നാളെ രാവിലെ മുതൽ ആരംഭിക്കുമെന്ന് ഖത്തർ

November 23, 2023

Malayalam_Qatar_News

November 23, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഗസയിൽ മനുഷ്യത്വപരമായ വെടിനിർത്തൽ നാളെ (നവംബർ 24-വെള്ളിയാഴ്ച) രാവിലെ 7 മണിക്ക് ആരംഭിക്കുമെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയത്തിന്റെ (MoFA) ഔദ്യോഗിക വക്താവ് ഡോ. മാജിദ് ബിൻ മുഹമ്മദ് അൽ അൻസാരി അറിയിച്ചു. ഗസയിൽ നിന്ന്  ബന്ദികളുടെ ആദ്യ ബാച്ച് നാളെ വൈകുന്നേരം 4 മണിക്ക് മോചിപ്പിക്കപ്പെടും. മോചിപ്പിക്കപ്പെടുന്ന ബന്ദികളുടെ പട്ടിക ഇസ്രായേൽ രഹസ്യാന്വേഷണ വിഭാഗത്തിന് കൈമാറിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി. 

“ഇരു കക്ഷികളുടേയും (ഇസ്രയേലും ഹമാസും) പങ്കാളിത്തത്തോടെ വെടിനിർത്തൽ നടപ്പാക്കൽ പദ്ധതിയെക്കുറിച്ച് ചർച്ച ചെയ്യാൻ ദോഹയിൽ വിപുലമായ മീറ്റിംഗുകളും കോളുകളും നടന്നു,” അൽ അൻസാരി പറഞ്ഞു.

അതേസമയം, ഗസയിൽ നാല് ദിവസത്തെ വെടിനിർത്തലിനാണ് കരാറായത്. ഖത്തറിന്റെ ശക്തമായ മധ്യസ്ഥതയിലാണ് വെടിനിർത്തലിനും തടവുകാരുടെ മോചനത്തിനുമുള്ള കരാറിന് ഇസ്രയേലും ഹമാസും സമ്മതിച്ചത്. കരാര്‍ അനുസരിച്ച് 50 ഇസ്രയേലി ബന്ദികളെ ഹമാസും, 150 ഫലസ്തീൻ തടവുകാരെ ഇസ്രയേലും മോചിപ്പിക്കും. ഇന്ധനങ്ങളും അവശ്യവസ്തുക്കളുമായി നൂറുകണക്കിന് ട്രക്കുകൾ റഫ അതിർത്തിയിലൂടെ ഗസയിലേക്ക് പ്രവേശിക്കും. ഗസക്കുമേലുള്ള ഇസ്രായേലിന്റെ നിരീക്ഷണ വിമാനങ്ങൾ ദിവസവും ആറുമണിക്കൂർ നിർത്തിവെക്കുമെന്നും കരാറിലുണ്ട്. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt 
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News