Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തറിലെ മജ്‌ലിസുകൾ പുകവലി രഹിതമാക്കാൻ എച്ച്എംസി ബോധവൽക്കരണ ക്യാംപെയ്ൻ

December 24, 2023

news_malayalam_hmc_updates

December 24, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിലെ മജ്‌ലിസുകൾ പുകവലി രഹിതമാക്കാൻ ലക്ഷ്യമിട്ട് ബോധവൽക്കരണ ക്യാംപെയ്ൻ ആരംഭിച്ചു. 'പുകവലി രഹിത മജ്‌ലിസിനായി ഒരുമിച്ച്' എന്ന തലക്കെട്ടിൽ എച്ച്എംസിയിലെ (ഹമദ് മെഡിക്കൽ കോർപറേഷൻ) പുകയില നിയന്ത്രണ കേന്ദ്രമാണ് ക്യാംപെയ്ൻ നടത്തുന്നത്. ഗൾഫ് മേഖലയിൽ മജ്‌ലിസുകളെ പുകവലി രഹിതമാക്കാൻ ലക്ഷ്യമിട്ട് ഇതാദ്യമായാണ് ക്യാംപെയ്ൻ നടത്തുന്നത്. മജ്‌ലിസുകളിൽ സന്ദർശനം ഉൾപ്പെടെ നിരവധി ബോധവൽക്കരണ, വിദ്യാഭ്യാസ പരിപാടികളാണ് ക്യാംപെയ്‌ന്റെ ഭാഗമായി നടത്തുക. 

വ്യക്തികൾക്കും സമൂഹത്തിനും പുകവലിയുണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങളെ കുറിച്ചും, പുകവലി ശീലം ഉപേക്ഷിക്കുന്നതിന്റെ നേട്ടങ്ങളെക്കുറിച്ചുമുള്ള ബോധവൽക്കരണത്തിലൂടെ പുകവലി പ്രതിരോധം ശക്തിപ്പെടുത്തി മജ്‌ലിസുകളെ പുകവലി രഹിതമാക്കുകയുമാണ് ലക്ഷ്യം. ബോധവൽക്കരണ ബ്രോഷറുകളും മജ്‌ലിസുകളിൽ വിതരണം ചെയ്യും. 

ക്യാംപെയ്‌നിൽ പങ്കെടുക്കാനും മജ്‌ലിസുകൾക്ക് അവസരമുണ്ട്. പക്ഷേ നിബന്ധനകൾ കൃത്യമായി പാലിക്കേണ്ടതുണ്ട്. വ്യവസ്ഥകൾ പാലിക്കുന്നുണ്ടോയെന്നറിയാൻ മജ്‌ലിസുകളിൽ അപ്രതീക്ഷിത സന്ദർശനം ഉൾപ്പെടെയുള്ള നിരീക്ഷണങ്ങളുണ്ടാകും. നിബന്ധനകളിൽ വിട്ടുവീഴ്ച വരുത്താത്ത മജ്‌ലിസുകൾക്ക് ക്യാംപെയ്ൻ സർട്ടിഫിക്കറ്റും മജ്‌ലിസ് അംഗങ്ങൾക്കായി പ്രത്യേക ഡിന്നറും നൽകും. 

പുകവലിക്കാൻ സാധ്യത കൂടിയ പ്രധാന ഒത്തുചേരൽ ഇടം എന്ന നിലയിലാണ് മജ്‌ലിസുകൾ കേന്ദ്രമാക്കി ക്യാംപെയ്ൻ നടത്തുന്നതെന്ന് പുകയില നിയന്ത്രണ കേന്ദ്രം ഡയറക്ടർ ഡോ. അഹമ്മദ് മുഹമ്മദ് അൽ മുല്ല വ്യക്തമാക്കി. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News