Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
എച്ച്.എം.സി ആശുപത്രികളിൽ പാർക്കിംഗ് ചട്ടങ്ങൾ പുതുക്കി;ആദ്യ 30 മിനിറ്റ് വരെ സൗജന്യ പാർക്കിംഗ് 

December 12, 2023

 Qatar_Malayalam_News

December 12, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഹമദ് മെഡിക്കൽ കോർപ്പറേഷൻ (എച്ച്എംസി) ആശുപത്രികളിൽ പാർക്കിംഗ് ചട്ടങ്ങൾ പുതുക്കിയതായി അധികൃതർ അറിയിച്ചു. പാർക്കിംഗ് കൂപ്പൺ ആവശ്യമില്ലാതെ നമ്പർ പ്ലേറ്റുകൾ സ്കാൻ ചെയ്യാനുള്ള പുതിയ ഇലക്ട്രോണിക് സാങ്കേതിക വിദ്യകൾ ഉൾപ്പെടുത്തിയതായി എച്ച്.എം.സി വാർത്താക്കുറിപ്പിൽ അറിയിച്ചു. രോഗികൾക്കും സന്ദർശകർക്കും പാർക്കിംഗ് ഏരിയകളിലേക്ക് സൗകര്യപ്രദമായ പ്രവേശനം ഉറപ്പാക്കുന്നതിനുള്ള എച്ച്എംസിയുടെ പ്രതിബദ്ധതയുടെ ഭാഗമായാണ് ഈ സംവിധാനം ആരംഭിച്ചത്. ഡിസംബർ 20 മുതൽ പുതിയ സർവീസ് ആരംഭിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

 

ദോഹ, അൽ ഖോർ, അൽ വക്ര ശാഖകളിലാണ് പുതിയ സംവിധാനം ആരംഭിച്ചത്. കൂടാതെ, ഹമദ് ബിൻ ഖലീഫ മെഡിക്കൽ സിറ്റിയിൽ കാർ വാഷ് സേവനങ്ങളും എച്ച്എംസി ഏർപ്പെടുത്തിയിട്ടുണ്ട്.

പാർക്കിംഗ് ഗേറ്റുകളിലെ കാത്തിരിപ്പ് സമയം കുറയ്ക്കുന്നതിന് ഈ സംവിധാനം സഹായിക്കും. വാഹനം പാർക്കിംഗ് ഗേറ്റിൽ എത്തുമ്പോൾ തന്നെ ക്യാമറ നമ്പർ പ്ലേറ്റ് സ്കാൻ ചെയ്യുന്നതായിരിക്കും. കൂടാതെ, ആശുപത്രി വിടുമ്പോൾ, സന്ദർശകർക്കും രോഗികൾക്കും ​​ബാങ്ക് കാർഡ് ഉപയോഗിച്ചും പാർക്കിംഗ് ഫീസ് അടക്കാവുന്നതാണ്. പാർക്കിംഗ് ഏരിയകൾക്കുള്ളിലെ വിവിധ സ്ഥലങ്ങളിലുള്ള ബാർകോഡ് സ്കാൻ ചെയ്ത് വാഹന നമ്പർ നൽകി ഇലക്ട്രോണിക് പേയ്‌മെന്റ് നടത്താവുന്നതാണ്. പുതിയ സംവിധാനത്തിലൂടെ പേയ്‌മെന്റ് മെഷീനുകൾ സന്ദർശിക്കേണ്ടതിന്റെ ആവശ്യകത ഒഴിവായി. 

ആദ്യ 30 മിനിറ്റ് വരെ സൗജന്യ പാർക്കിങ്ങും പ്രഖ്യാപിച്ചിട്ടുണ്ട്. തുടർന്ന്, രണ്ട് മണിക്കൂർ സമയത്തേക്ക് 5 ഖത്തർ റിയാൽ ഈടാക്കും. അതിനുശേഷമുള്ള ഓരോ അധിക മണിക്കൂറിനും 3 ഖത്തർ റിയാലാണ് ചാർജ്. ദിവസം മുഴുവൻ പാർക്ക് ചെയ്യാൻ 70 ഖത്തർ റിയാലാണ് നിരക്ക്. 

അതേസമയം, ക്യാൻസർ, ഡയാലിസിസ് തുടങ്ങിയ ദീർഘകാല ചികിത്സയ്ക്ക് വിധേയരായ രോഗികൾക്കും, അടിയന്തര മെഡിക്കൽ സാഹചര്യങ്ങൾക്കായി ആശുപത്രിയിൽ രാത്രി തങ്ങേണ്ടവർക്കും ഈ നിരക്കുകൾ ബാധകമല്ല. ഹമദ് മെഡിക്കൽ കോർപ്പറേഷനിലെ പാർക്കിംഗിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാം: www.hamad.qa/parking

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News