Breaking News
ഒമാനില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്ക് സമാനമായ വ്യാജ സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു |
ഖത്തറിലെ മരുഭൂമികളിൽ ഇനി കൂടുതൽ കരുത്തുള്ള ആംബുലൻസുകൾ; പുതിയ പദ്ധതിയുമായി ഹമദ് കോർപ്പറേഷൻ 

November 14, 2023

Malayalam_Gulf_News

November 14, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിൽ കൂടുതൽ ഡെസേർട്ട് ആംബുലൻസുകൾ സർവീസിന് പദ്ധതിയിട്ട് ഹമദ് മെഡിക്കൽ കോർപ്പറേഷൻ (എച്ച്എംസി). മരുഭൂമിയിലേക്ക് പ്രവേശിക്കാൻ കൂടുതൽ കരുത്തുറ്റ ഫോർ വീൽ വാഹനങ്ങളാണ് പദ്ധതിയിലുള്ളത്. ഖത്തർ ടി.വിക്ക് നൽകിയ അഭിമുഖത്തിലാണ് ആംബുലൻസ് സർവീസ് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് ഡയറക്ടർ അലി ദർവിഷ് പദ്ധതിയെ കുറിച്ച് സംസാരിച്ചത്. 

ആംബുലൻസ് സർവീസ് പോയിന്റുകൾ നിശ്ചയിക്കുന്നത് ജനസാന്ദ്രതയനുസരിച്ചല്ലെന്നും, ഒരു പ്രത്യേക സ്ഥലത്ത് നിന്ന് ലഭിക്കുന്ന കോളുകളുടെ എണ്ണമനുസരിച്ചാണെന്നും ദർവിഷ് വ്യക്തമാക്കി. 

ആംബുലൻസ് സേവനം ലഭിക്കാൻ ഒരു വ്യക്തി അഞ്ച് പോയിന്റുകൾ അറിഞ്ഞിരിക്കണം. 999 ഡയൽ ചെയ്യുക, നിങ്ങളുടെ സ്ഥലം അറിയുക, എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകുക, എല്ലാ നിർദ്ദേശങ്ങളും പാലിക്കുക, ആംബുലൻസുകൾക്ക് വഴി നൽകുക. ഇതാണ് ആംബുലൻസ് സേവനത്തിന് ചെയ്യേണ്ടതെന്ന് ദർവിഷ് പൊതുജനങ്ങളെ ഓർമപ്പെടുത്തി.  

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CqJci12yE9VL8MZgKZYvGm
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News