Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തറില്‍ 'ഹലോ ഏഷ്യ' പരിപാടിക്ക് നാളെ തുടക്കമാവും

January 09, 2024

news_malayalam_event_updates_in_qatar

January 09, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിലെ ലുസൈല്‍ ബൊളിവാര്‍ഡില്‍ നടക്കുന്ന 'ഹലോ ഏഷ്യ' പരിപാടിക്ക് നാളെ (ജനുവരി 9) തുടക്കമാവും. ഖത്തര്‍ എഎഫ്‌സി ഏഷ്യന്‍ കപ്പിനോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന പരിപാടി ഫെബ്രുവരി 10 വരെ തുടരും. ആകര്‍ഷകമായ പരേഡുകള്‍, വിപണികള്‍, വ്യത്യസ്തമായ ഭക്ഷണങ്ങള്‍ എന്നിവ ഹലോ ഏഷ്യയില്‍ സന്ദര്‍ശകര്‍ക്കായി ഒരുക്കും. വൈകിട്ട് നാല് മണി മുതല്‍ 12 മണിവരെ പരിപാടികള്‍ നടക്കും. എല്ലാ ദിവസവും വൈകിട്ട് 6.30 മുതല്‍ 7.15 വരെയും രാത്രി 9 മുതല്‍ 9.45 വരെയും രണ്ട് പരേഡുകളും ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. പ്രവേശനം സൗജന്യമാണ്. 

1.3 കിലോമീറ്റര്‍ നീളത്തില്‍ ഒരുക്കുന്ന 'കണ്‍ട്രി സോണു'കളാണ് പരിപാടിയിലെ പ്രധാന ആകര്‍ഷണം. ഏഷ്യന്‍ കപ്പ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന ഇന്ത്യ, ഖത്തര്‍, ചൈന, ദക്ഷിണ കൊറിയ, ലെബനന്‍ തുടങ്ങിയ 24 രാജ്യങ്ങളുടെയും സോണുകള്‍ ഹലോ ഏഷ്യയില്‍ കാണാനാവും. അതേസമയം എഎഫ്‌സി ടൂര്‍ണമെന്റിന്റെ ഉദ്ഘാടന ദിവസമായ ജനുവരി 12 നും ഫൈനല്‍ നടക്കുന്ന ഫെബ്രുവരി 10 നും ബൊളിവാര്‍ഡില്‍ പരിപാടികള്‍ ഉണ്ടാകില്ലെന്ന് ലുസൈല്‍ സിറ്റി അറിയിച്ചു. ടൂര്‍ണമെന്റിന്റെ കിക്ക് ഓഫും ഫൈനലും ലുസൈല്‍ സ്റ്റേഡിയത്തിലാണ് നടക്കുക.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F 


Latest Related News