Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഇസ്രായേൽ ബോംബാക്രമണം തുടരുന്നത് ബന്ദികളുടെ മോചനം വൈകിപ്പിക്കുന്നതായി ഹമാസ് 

November 09, 2023

Gulf_Malayalam_News

November 09, 2023

ന്യൂസ്‌റൂം ബ്യുറോ

ഗസ: ഗസയിൽ നിന്ന് 12 വിദേശ ബന്ദികളെ മോചിപ്പിക്കാൻ ഹമാസ് തീരുമാനമെടുത്തതിന് തൊട്ട് പിന്നാലെയാണ് ഗസ മുനമ്പിൽ തീവ്രമായ ബോംബാക്രമണം ഇസ്രായേൽ നടത്തിയതെന്ന് ഹമാസ് വക്താവ് അൽ-ഖസ്സാം ബ്രിഗേഡ്‌സിന്റെ വക്താവ് അബു ഒബൈദ. ഇത് ബന്ദികളുടെ മോചനത്തിന് തടസമുണ്ടാക്കിയതായും അദ്ദേഹം വ്യക്തമാക്കി. മൂന്നു ദിവസത്തേക്ക് ആക്രമണം നിർത്തിവെക്കാൻ ഖത്തറും യുഎസും നടത്തുന്ന മധ്യസ്ഥ ശ്രമങ്ങൾ പുരോഗമിക്കുമ്പോഴും ഇസ്രായേൽ തീവ്രമായ ബോംബാക്രമണം തുടരുകയാണ്.

"ഗസയിൽ തടവിലാക്കിയ 12 വിദേശ തടവുകാരെ മോചിപ്പിക്കാൻ നീക്കം നടത്തുകയാണ്, എന്നാൽ അധിനിവേശം അതിന് തടസ്സമായി. അവരെ മോചിപ്പിക്കാൻ ഞങ്ങൾ ഇപ്പോഴും തയ്യാറാണ്, പക്ഷേ ഗസയിലെ സാഹചര്യവും, അവരുടെ ജീവന് ഭീഷണിയാകുന്ന സയണിസ്റ്റ് ആക്രമണവുമാണ് ഈ തീരുമാനം പൂർത്തീകരിക്കുന്നതിന് തടസ്സമാകുന്നത്." അബു ഒബൈദ വ്യക്തമാക്കി.

അതേസമയം, ഇസ്രായേൽ ഹമാസ് സംഘർഷം ഒരു മാസം പിന്നിടുമ്പോൾ മരണ സംഖ്യ 11000 കടന്നിരിക്കുകയാണ്. 4,800 കുട്ടികൾ ഉൾപ്പെടെ 10,022 ഫലസ്തീനികളാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടതെന്ന് ഗസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. പരിക്കേറ്റവരുടെ എണ്ണം 25,408 ആയി ഉയർന്നു. നിരവധി ആളുകൾ ഇപ്പോഴും അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുകയാണ്.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CqJci12yE9VL8MZgKZYvGm
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F

 


Latest Related News