Breaking News
ഒമാനില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്ക് സമാനമായ വ്യാജ സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു |
ഗസയിലുള്ള മൂന്ന് ഇസ്രായേൽ ബന്ദികളുടെ വീഡിയോ ഹമാസ് പുറത്തുവിട്ടു; വ്യവസ്ഥകളില്ലാതെ ഉടൻ മോചിപ്പിക്കണമെന്ന് അഭ്യർത്ഥന 

December 19, 2023

Malayalam_News_Qatar

December 19, 2023

ന്യൂസ്‌റൂം ഡെസ്ക്

ഗസ: ഗസയിലുള്ള മൂന്ന് ഇസ്രായേൽ ബന്ദികളുടെ വീഡിയോ ഹമാസ് പുറത്തുവിട്ടു. "ഡോണ്ട് ലെറ്റ് അസ് ഗ്രോ ഓൾഡ് ഹിയർ" എന്ന തലക്കെട്ടിൽ ഒരു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയാണ് ഇന്നലെ (തിങ്കളാഴ്ച) ഫലസ്തീനിയൻ ഗ്രൂപ്പിന്റെ സായുധ വിഭാഗമായ ഖസ്സാം ബ്രിഗേഡ്‌സ് ടെലിഗ്രാമിൽ പോസ്റ്റ് ചെയ്തത്. 79 കാരനായ ചൈം പെരി, 80 കാരനായ യോറാം മെറ്റ്‌സ്‌ഗർ, 84 കാരനായ അമിറാം കൂപ്പർ എന്നിവരാണ് വീഡിയോയിൽ ഉണ്ടായിരുന്നത്. 

 

വിട്ടുമാറാത്ത രോഗങ്ങളുള്ള മറ്റ് പ്രായമായ ബന്ദികളോടൊപ്പം തന്നെ തടവിലാക്കിയിരിക്കുകയാണെന്നും അവരുടെ അവസ്ഥ കഠിനമാണെന്നും വീഡിയോയിൽ ഹീബ്രു ഭാഷയിൽ ചൈം പെരി പറഞ്ഞു.

“ഇസ്രായേലിന്റെ സൃഷ്ടിപ്പിന് അടിത്തറ പാകിയ തലമുറയാണ് ഞങ്ങൾ. ഐ ഡി എഫ് മിലിട്ടറി തുടങ്ങിയത് ഞങ്ങളാണ്. എന്തുകൊണ്ടാണ് ഞങ്ങളെ ഇവിടെ ഉപേക്ഷിച്ചതെന്ന് ഞങ്ങൾക്ക് മനസ്സിലാകുന്നില്ല, ”ഇസ്രായേൽ സായുധ സേനയെ പരാമർശിച്ച് അദ്ദേഹം പറഞ്ഞു.

“നിങ്ങൾ ഞങ്ങളെ ഇവിടെ നിന്ന് മോചിപ്പിക്കണം. ഇസ്രായേൽ സൈനിക വ്യോമാക്രമണത്തിന്റെ ഫലമായി ഞങ്ങൾ അപകടത്തിൽ പെടാൻ ആഗ്രഹിക്കുന്നില്ല. യാതൊരു ഉപാധികളുമില്ലാതെ ഞങ്ങളെ വിട്ടയക്കുക," അദ്ദേഹം കൂട്ടിച്ചേർത്തു.

"ഡോണ്ട് ലെറ്റ് അസ് ഗ്രോ ഓൾഡ് ഹിയർ" - വീഡിയോയുടെ അവസാനത്തിൽ മൂന്നുപേരും ഒരേ സ്വരത്തിൽ പറഞ്ഞു. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News