December 11, 2023
December 11, 2023
കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 5.2 മില്യണ്‍ രൂപയുടെ സ്വര്‍ണം കടത്താന്‍ ശ്രമിച്ച യാത്രക്കാരന്‍ പിടിയിലായി. അബുദാബിയില്‍ നിന്ന് എയര്‍ ഇന്ത്യ വിമാനത്തില്‍ എത്തിയ യാത്രക്കാരനില്‍ നിന്നാണ് 954.70 ഗ്രാം സ്വര്‍ണം കസ്റ്റംസ് പിടികൂടിയത്. സ്വര്‍ണം അടങ്ങിയ നാല് കാപ്‌സ്യൂളുകള്‍ ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. സംശയത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് സ്വര്‍ണം കണ്ടെത്തിയത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
നവംബര്‍ 22ന് ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ ദുബായില്‍ നിന്നെത്തിയ വിദേശ പൗരന്‍മാരില്‍ നിന്ന് 1.99 കോടി വിലമതിക്കുന്ന 3735 ഗ്രാം സ്വര്‍ണം കസ്റ്റംസ് പിടിച്ചെടുത്തിരുന്നു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F