Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
മതത്തിന്റെ പേരിലുള്ള വിദ്വേഷ പ്രവർത്തനങ്ങളെ അപലപിച്ച് ജി20യുടെ സംയുക്ത പ്രഖ്യാപനം

September 10, 2023

Gulf_Malayalam_News

September 10, 2023

ന്യൂസ്‌റൂം ബ്യുറോ

ന്യൂഡൽഹി: മതത്തിന്റെ പേരിലുള്ള വിദ്വേഷ പ്രവർത്തനങ്ങളെ അപലപിച്ച് ജി 20യുടെ സംയുക്ത പ്രഖ്യാപനം. വ്യക്തികൾ, മതചിഹ്നങ്ങൾ, വിശുദ്ധ ഗ്രന്ഥങ്ങൾ എന്നിവയ്ക്കെതിരായ എല്ലാ മത വിദ്വേഷ പ്രവർത്തനങ്ങളെയും ജി20 അപലപിച്ചു. മതങ്ങളോടും വിശ്വാസങ്ങളോടുമുള്ള അസഹിഷ്ണുത എതിർക്കണമെന്നും, അക്രമങ്ങളെയും വേർതിരിവിനെയും അനുവദിക്കില്ലെന്നും ഉച്ചകോടി സംയുക്തമായി പ്രഖ്യാപിച്ചു.

'മതത്തിനോ വിശ്വാസത്തിനോ ഉള്ള സ്വാതന്ത്ര്യം, അഭിപ്രായ സ്വാതന്ത്ര്യം, സമാധാനപരമായി ഒത്തുചേരാനുള്ള അവകാശം, സംഘടനാ സ്വാതന്ത്ര്യത്തിനുള്ള അവകാശം തുടങ്ങിയവ പരസ്പര ആശ്രയമുള്ളതും പരസ്പര ബന്ധമുള്ളതും പരസ്പരം ശക്തിപ്പെടുത്തുന്നതും ഊന്നിപ്പറയുന്നതുമാണെന്നും; എല്ലാത്തരം അസഹിഷ്ണുതയ്‌ക്കെതിരെയും മതത്തെയോ വിശ്വാസത്തെയോ അടിസ്ഥാനമാക്കിയുള്ള വിവേചനത്തിനെതിരെയും പോരാടണമെന്നും,' പ്രഖ്യാപനത്തിന്റെ ഖണ്ഡിക 78ൽ പറയുന്നു.

സെപ്റ്റംബർ 9,10 തിയ്യതികളിലാണ് ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ജി 20 ഉച്ചകോടിക്ക് തുടക്കമായത്. ഡൽഹി പ്രഗതി മൈതാനിലെ ഭാരത് മണ്ഡപത്തിൽ നടക്കുന്ന ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക നേതാക്കളെ അഭിസംബോധന ചെയ്തു. 55 രാജ്യങ്ങൾ ചേർന്ന ആഫ്രിക്കൻ യൂണിയന് ജി20യിൽ അംഗത്വം നൽകുകയും ചെയ്തു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/G3GYQhfaTLoDVK1Qr9fc5G


Latest Related News