June 15, 2024
June 15, 2024
ദുബായ്: ബലിപെരുന്നാൾ (ഈദ് അൽ അദ്ഹ) പ്രമാണിച്ച് ദുബായിലും ഷാർജയിലും സൗജന്യ പാർക്കിങ് പ്രഖ്യാപിച്ചു. ഇന്ന് (ജൂൺ 15) മുതൽ ജൂൺ 18 വരെ ദുബായിൽ പാർക്കിങ് സൗജന്യമാണെന്ന് റോഡ്സ് ആന്‍ഡ് ട്രാൻസ്പോർട് അതോറിറ്റി(ആർടിഎ) അറിയിച്ചു. എന്നാൽ ബഹുനില പാർക്കിങ്ങുകൾ(മൾട്ടി സ്റ്റോറി) സൗജന്യമായിരിക്കില്ല.
ഷാർജയിൽ 16 മുതൽ 18 വരെ (പെരുന്നാളിന്റെ ആദ്യ മൂന്ന് ദിനങ്ങൾ) മാത്രമാണ് സൗജന്യ പാർക്കിങ്. എന്നാൽ നീല നിറത്തിലുള്ള അറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടുള്ള പാർക്കിങ് കേന്ദ്രങ്ങൾക്കും, ഏഴു ദിവസത്തെ പണമടച്ചുള്ള പാർക്കിങ് സോണുകൾക്കും വെള്ളിയാഴ്‌ചയും അവധി ദിനങ്ങളും ഉൾപ്പെടെ ഈ ഇളവ് ബാധകമല്ലെന്നും മുനിസിപാലിറ്റി അറിയിച്ചു.