Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തർ ഏഷ്യൻ കപ്പ് ടിക്കറ്റ് ഉടമകൾക്ക് സൗജന്യ മെട്രോ സർവീസ് 

January 11, 2024

news_malayalam_afc_asian_cup_updates

January 11, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: എഎഫ്‌സി ഏഷ്യൻ കപ്പ് ടിക്കറ്റ് ഉടമകൾക്ക് ടൂർണമെന്റിൽ സൗജന്യ മെട്രോ യാത്ര ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു. ഗതാഗത മന്ത്രാലയത്തിന്റെയും ഖത്തർ റെയിലിന്റെയും സഹകരണത്തോടെ പ്രാദേശിക സംഘാടക സമിതി സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. നാളെ മുതൽ (ജനുവരി 12) സന്ദർശകർക്ക് സൗജന്യ ഡേ പാസ് എടുക്കാൻ ഏതെങ്കിലും ദോഹ മെട്രോ സ്റ്റേഷനിലോ ലുസൈൽ ട്രാം സ്റ്റേഷനിലോ അവരുടെ സാധുവായ മത്സര ടിക്കറ്റ് ഹാജരാക്കാം. മാച്ച് ടിക്കറ്റുള്ള ദിവസം മാത്രമേ സൗജന്യ യാത്ര അനുവദിക്കുകയുള്ളു. മെട്രോ സ്റ്റേഷനുകളിലെ തിരക്ക് ഒഴിവാക്കാൻ സന്ദർശകർ സ്റ്റേഷനുകളിൽ നേരത്തെ എത്തിച്ചേരണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. 

അതേസമയം, ടൂർണമെന്റിനിടെ പാർക്ക് & റൈഡ് സേവനത്തെക്കുറിച്ചുള്ള അപ്‌ഡേറ്റുകളും ദോഹ മെട്രോ പ്രഖ്യാപിച്ചു. ലുസൈൽ സ്റ്റേഡിയത്തിലെ മത്സര ദിവസങ്ങളിൽ മെട്രോ ഉപയോഗിക്കുന്ന യാത്രക്കാർ ഖത്തർ യൂണിവേഴ്സിറ്റി സ്റ്റേഷൻ റൈഡ് ആൻഡ് പാർക്ക് സൗകര്യത്തിൽ വാഹനങ്ങൾ പാർക്ക് ചെയ്യണമെന്ന് അധികൃതർ നിർദദേശിച്ചു. എജ്യുക്കേഷൻ സിറ്റി സ്റ്റേഷനിലെ മത്സര ദിവസങ്ങളിൽ അൽ റയ്യാൻ അൽ ഖദീം സ്റ്റേഷനിലെയോ, അൽ മെസീല സ്റ്റേഷനിലെയോ പാർക്ക് ആൻഡ് റൈഡ് സൗകര്യങ്ങൾ യാത്രക്കാർക്ക് ഉപയോഗിക്കാം. ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിലെ മത്സര ദിവസങ്ങളിൽ മെട്രോ ഉപയോക്താക്കൾക്ക് അവരുടെ വാഹനം അൽ വാബ് സ്റ്റേഷനിൽ പാർക്ക് ചെയ്യാം.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F 


Latest Related News