Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
മഞ്ഞപ്പട ഖത്തർ വിങ്ങ് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

January 06, 2024

news_malayalam_event_updates_in_qatar

January 06, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ : ഡോ.കുട്ടീസ് ക്ലിനിക്കുമായി സഹകരിച്ച്, കേരള ബ്ലാസ്റ്റേഴ്സ് ഔദ്യോഗിക ആരാധക കൂട്ടായ്മയായ മഞ്ഞപ്പടയുടെ ഖത്തർ വിങ് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. വെള്ളിയാഴ്ച വൈകിട്ട് 4 മണി മുതൽ സൽവ റോഡിലുള്ള ക്ലിനിക്കിൽ വെച്ച് നടന്ന മെഡിക്കൽ ക്യാമ്പിൽ ഇരുന്നൂറിൽപരം ആളുകൾ സേവനം പ്രയോജനപ്പെടുത്തി.

ബി.എം.ഐ മോണിറ്ററിങ്, താപനില പരിശോധന, ഡയബറ്റിക് ചെക്കിങ്, രക്തസമ്മർദ്ദ പരിശോധന, ഇ.സി.ജി, കൊളസ്ട്രോൾ ടെസ്റ്റ്, ഗ്ലിസറൈഡ് ടെസ്റ്റ്,  ഡോക്ടർ പരിശോധന തുടങ്ങി നിരവധി സേവനങ്ങൾ ആണ് സൗജന്യമായി ലഭ്യമാക്കിയത്.

ഡോ. കുട്ടീസ് ക്ലിനിക് സീനിയർ ഡോക്ടർ ഗോപാൽ ശങ്കറിന്, മഞ്ഞപ്പടയുടെ ഉപഹാരമായി കേരള ബ്ലാസ്റ്റേഴ്സ് ജേഴ്സിയും, ഇന്ത്യൻ ടീം ഷാളും മഞ്ഞപ്പട ഖത്തർ വിങ് പ്രസിഡന്റ് സിപ്പി ജോസും, ഐ.എസ്.സി പ്രതിനിധി ദീപേഷ് ഗോവിന്ദൻകുട്ടിയും ചേർന്ന് സമ്മാനിച്ചു.

മെഡിക്കൽ ക്യാമ്പിന് മികച്ച പ്രതികരണം ആണ് ലഭിച്ചതെന്ന് ക്യാമ്പ് കോർഡിനേറ്റർ ഗിരീഷ് പറഞ്ഞു. എക്സിക്യൂട്ടീവ് അംഗങ്ങൾക്ക് ഉള്ള മഞ്ഞപ്പട മെമ്പർഷിപ്പ് കാർഡും കിറ്റും  വിങ് സെക്രട്ടറി അഖിൽ നൂറുദീൻ  ക്യാമ്പിൽ വിതരണം ചെയ്തു. എക്സിക്യൂട്ടീവ് അംഗങ്ങളായ അധീന, ബിൻഹാസ്, റാസി, അനീഷ്, ഇർഷാദ്,മുഷ്താഖ്,അൻവർ,ശ്രീജിത്ത്, ക്ലിനിക് പ്രതിനിധികളായ  നസീഫ് മുഹമ്മദ്, ജയ്‌കിഷൻ എന്നിവർ നേതൃത്വം നൽകി. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F 


Latest Related News