Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
കൃപേഷ്-ശരത് ലാല്‍ രക്തസാക്ഷി ദിനം: ഖത്തറില്‍ ഇന്‍കാസ് കാസര്‍കോഡ് സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

February 21, 2024

news_malayalam_local_association_news_updates

February 21, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന കൃപേഷ്, ശരത് ലാല്‍ രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് ഖത്തറില്‍ ഇന്‍കാസ് കാസര്‍കോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ഏഷ്യന്‍ മെഡിക്കല്‍ സെന്ററുമായി സഹകരിച്ച് വക്ര ഏഷ്യന്‍ മെഡിക്കല്‍ സെന്ററിലാണ് ക്യാമ്പ് നടന്നത്. ഇന്‍കാസ് ഖത്തര്‍ കാസര്‍കോഡ് ജില്ലാ പ്രസിഡന്റ് ശഫാഫ് ഹാപ്പ അധ്യക്ഷത വഹിച്ച മെഡിക്കല്‍ ക്യാമ്പിന്റെ ഉദ്ഘാടനം ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ഹൈദര്‍ ചുങ്കത്തറ നിര്‍വ്വഹിച്ചു. കൃപേഷിന്റെയും ശരത് ലാലിന്റെയും രക്തസാക്ഷി ദിനത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ച കാസര്‍കോഡ് ജില്ലാ കമ്മിറ്റിയുടെ പ്രവര്‍ത്തനത്തെ അദ്ദേഹം അഭിനന്ദിച്ചു.

കൃപേഷിന്റെയും ശരത് ലാലിന്റെയും ഛായാ ചിത്രത്തില്‍ സെന്‍ട്രല്‍ ജില്ലാ കമ്മിറ്റി നേതാക്കള്‍ പുഷ്പാര്‍ച്ചന നടത്തി അനുശോചനവും അറിയിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി സുനില്‍ ജേക്കബ് സ്വാഗതവും, യൂത്ത് വിങ് ജനറല്‍ സെക്രട്ടറി വികാസ് പി നമ്പ്യാര്‍ നന്ദിയും പറഞ്ഞു. സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ബഷീര്‍ തുവാരിക്കല്‍ , ട്രഷറര്‍ ഈപ്പന്‍ തോമസ്, വൈസ് പ്രസിഡന്റ് അബ്ദുല്‍ റഹ്‌മാന്‍, ഇന്‍കാസ് ഖത്തര്‍ ലേഡീസ് വിങ് ട്രഷറര്‍ അനുജ റോബിന്‍ തുടങ്ങിയ സെന്‍ട്രല്‍ കമ്മിറ്റി അംഗങ്ങളും വിവിധ  ജില്ലാ കമ്മിറ്റി ഭാരവാഹികളും ചടങ്ങില്‍ പങ്കെടുത്തു. 

സെന്‍ട്രല്‍ കമ്മിറ്റി അംഗം അബ്ദുല്‍ ലത്തീഫ്, ജില്ലാ ട്രഷറര്‍ മുനീര്‍ മുഹമ്മദ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ റഫീഖ് ചെറുവത്തൂര്‍, അസൈനാര്‍ കോട്ടിക്കുളം, അഷ്റഫ് നീലേശ്വരം, സണ്ണി പനത്തടി, വേണു കാഞ്ഞങ്ങാട്, മുഹമ്മദ് മുഷാഫിക്, ഷഫീഖ് കൊപ്പളം, ഹര്‍ഷദ് ഹമീദ്, ദിലിന്‍രാജ് എന്നിവര്‍ മെഡിക്കല്‍ ക്യാമ്പിന് നേതൃത്വം നല്‍കി.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News