Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
ഖത്തർ സംസ്‌കൃതി സൗജന്യ മെഡിക്കൽ ക്യാമ്പ് വെള്ളിയാഴ്ച്ച 

January 25, 2024

news_malayalam_local_organizations_in_qatar

January 25, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തർ സംസ്കൃതി വക്ര യൂണിറ്റും വക്ര ഏഷ്യൻ മെഡിക്കൽ സെന്ററും ചേർന്ന് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. നാളെ (വെള്ളിയാഴ്ച) വക്റ ഏഷ്യൻ മെഡിക്കൽ സെന്ററിൽ രാവിലെ 8 മണി മുതൽ ഉച്ചക്ക് 1 മണി വരെയാണ് ക്യാമ്പ്. 

അമിത ശരീരഭാരം (obesity),  ബ്ലഡ് ഷുഗർ (RBS, FBS - പ്രമേഹ പരിശോധന ആവിശ്യമുള്ളവർ ക്യാമ്പിന് എത്തുമ്പോൾ ഭക്ഷണ പാനീയങ്ങൾ ഒഴിവാക്കേണ്ടതാണ്), കൊളസ്‌ട്രോൾ, പ്രഷർ (ബി.പി), കരൾ രോഗം (SGPT / SGOT), വൃക്ക രോഗം മുൻകൂട്ടി അറിയാനുള്ള പരിശോധന (CREATININE), യൂറിക് ആസിഡ്, നേത്ര പരിശോധന, എക്സ്റേ, ഇസിജി, സ്പൈറോമെട്രി, ഓഡോമെട്രി  എന്നീ സൗജന്യ പരിശോധനകളും ക്യാമ്പിൽ ഒരുക്കുമെന്ന് സംഘാടകർ അറിയിച്ചു. ഗൈനക്കോളജി, പീഡിയാട്രിക്, ഇഎൻടി, ജനറൽ ഫിസിഷ്യൻ തുടങ്ങിയ വിഭാഗങ്ങളിലെ സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സേവനം ആവശ്യമായി വരുന്നവർക്ക് 20 ദിവസം വരെ തുടർ പരിശോധനകൾ സൗജന്യമായിരിക്കും.

കൂടാതെ, ക്യാമ്പിൽ കണ്ണടകൾക്കും ഫ്രെയിമിനും പ്രത്യേക ഓഫറുണ്ടായിരിക്കും. എല്ലാ ദന്തരോഗ ചികിത്സകൾക്കും (30% വരെ കിഴിവ്) സ്കാനിങ്ങിനും (50% വരെ കിഴിവ്) ലാബ് ടെസ്റ്റുകൾക്കും (ECHO, TMT - 30% വരെ കിഴിവ്) കൂപ്പണും ലഭിക്കും. 

ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഗൂഗിൾ ഫോം ഉപയോഗിച്ച് മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും +974 50971666, +974 44275666, +974 44157666 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

ഗൂഗിൾ ഫോം ലിങ്ക്: https://docs.google.com/forms/d/e/1FAIpQLSduYTLpCM_AjMSBNm1uTXs3P0NG3GJUWBz9r0VR8Qus53NKUg/viewform?usp=sf_link

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News