Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
ഗസയിൽ നിന്ന് ചികിത്സയ്ക്കായി ഫലസ്തീനികളുടെ അഞ്ചാമത്തെ സംഘം ഖത്തറിലെത്തി

December 26, 2023

news_malayalam_aid_for_palestine_in_qatar

December 26, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഗസയിൽ നിന്ന് വൈദ്യചികിത്സയ്ക്കായി ഫലസ്തീനികളുടെ അഞ്ചാമത്തെ സംഘം ഇന്നലെ (തിങ്കൾ) ഖത്തറിലെത്തി. ഖത്തർ വിദേശകാര്യ മന്ത്രാലയമാണ് ഈ കാര്യം അറിയിച്ചത്. ഡിസംബർ 24നാണ് ഗസയിൽ നിന്ന് ഫലസ്തീനികളുടെ നാലാമത്തെ ഗ്രൂപ്പ് ഖത്തറിലെത്തിയത്. 

 

ഗസയില്‍ പരിക്കേറ്റ 1500 പേരെ ചികിത്സിക്കാനും ഗസയില്‍ നിന്ന് അനാഥരായ 3000 പേരെ സ്‌പോണ്‍സര്‍ ചെയ്യാനും ഖത്തർ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി നിര്‍ദേശം നല്‍കിയിരുന്നു. ഈജിപ്തുമായി സഹകരിച്ച് പരിക്കേറ്റവരേയും അവരുടെ കുടുംബാംഗങ്ങളേയും ചികിത്സയ്ക്കായി ആശുപത്രികളില്‍ എത്തിക്കുമെന്ന് ഖത്തർ പ്രഖ്യാപിച്ചിരുന്നു. ഗസയിലെ ഫലസ്തീന്‍ ജനതയ്ക്ക് സഹായം നല്‍കുന്നതിന്റെ ഭാഗമായാണ് ഖത്തറിന്റെ നടപടി.  

അതേസമയം, ഗസയിൽ നിന്ന് ചികിത്സയ്ക്കായി ഖത്തറിലെത്തിയവരുടെ എണ്ണമോ അവർ ചികിത്സയിലുള്ള ആശുപത്രിയോ അധികൃതർ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. 

കൂടാതെ, ഗസയിലെ ഫലസ്തീനികള്‍ക്ക് സഹായവുമായി സായുധ സേനയുടെ 1,534 ടൺ സഹായവുമായി 49 വിമാനങ്ങളാണ് ഖത്തറില്‍ നിന്ന് ഈജിപ്തിലേക്ക് എത്തിയത്. ഖത്തര്‍ ഫോര്‍ ഡെവലപ്‌മെന്റും( ക്യുഎഫ്എഫ്ഡി) ഖത്തര്‍ റെഡ് ക്രസന്റ് സൊസൈറ്റിയും ചേർന്ന് നല്‍കുന്ന സഹായങ്ങള്‍ റഫ അതിര്‍ത്തി വഴിയാണ് ഗസയില്‍ എത്തുന്നത്. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News