Breaking News
അബുദാബിയില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന സ്‌റ്റൈറോഫോം ഉല്‍പ്പന്നങ്ങള്‍ നിരോധിക്കുന്നു | ഒമാനില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്ക് സമാനമായ വ്യാജ സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു |
ഫിഫ അറബ് കപ്പ് ഖത്തറിലേക്ക് തിരിച്ചെത്തുന്നു; 2025 ലെ അറബ് കപ്പിന് ഖത്തര്‍ വേദിയാകും

January 23, 2024

news_malayalam_sports_news_updates

January 23, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: 2025ല്‍ നടക്കുന്ന ഫിഫ അറബ് കപ്പിന് ഖത്തര്‍ ആതിഥേയത്വം വഹിക്കുമെന്ന് കായിക യുവജന മന്ത്രിയും എഎഫ്‌സി ഏഷ്യന്‍ കപ്പ് ഖത്തര്‍ 2023ന്റെ പ്രദേശിക സംഘാടക സമിതി ചെയര്‍മാനുമായ ഷെയ്ഖ് ഹമദ് ബിന്‍ ഖലീഫ ബിന്‍ അഹമ്മദ് അല്‍ താനി പറഞ്ഞു. ഖത്തര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഖത്തറില്‍ നടക്കുന്ന ഏഷ്യന്‍ കപ്പ് മത്സരങ്ങളിലെ ജനപങ്കാളിത്തം പ്രതീക്ഷിച്ചതിലും കൂടുതലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

അതേസമയം 2021-ലെ ഫിഫ അറബ് കപ്പിന്റെ ഉദ്ഘാടന പതിപ്പിന് ഖത്തര്‍ വേദിയായിരുന്നു. ആദ്യമായി ഫിഫ ലോകകപ്പിന് രാജ്യം ആതിഥേയത്വം വഹിക്കുന്നതിന് മുന്നോടിയായി നടന്ന മത്സരം സംഘാടക മികവുകൊണ്ട് ഗംഭീര വിജയമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. പ്രധാന കായിക മത്സരങ്ങള്‍ക്ക് വേദിയാകുന്നതിന്  ഗള്‍ഫ് മേഖലകള്‍ പ്രാപ്തമാണെന്ന് തെളിയിക്കുന്നതാണിതെന്നും 2027 ലെ ഏഷ്യന്‍ കപ്പിനും 2034 ല്‍ ലോകകപ്പിനും വേദിയാകുന്ന സൗദി അറേബ്യയെ പ്രശംസിച്ച് കായിക മന്ത്രി കൂട്ടിച്ചേര്‍ത്തു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News