Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
കെ.എം.സി.സി. ഖത്തർ ഫാമിലിയ മീറ്റും സംഗീത സന്ധ്യയും ഇന്ന്

February 01, 2024

news_malayalam_kmcc_updates

February 01, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: കെ.എം.സി.സി. ഖത്തർ സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന 'ഫാമിലിയ 2024 '  ഇന്ന് വൈകുന്നേരം  6 മണിക്ക് മഷാഫിലെ പോഡാർ പേൾ സ്കൂളിൽ നടക്കും. സംഗമത്തിൽ കെ.എം.സി.സി. ഖത്തർ വനിതാ വിംഗ് കമ്മറ്റിയുടെ പ്രഖ്യാപനവുമുണ്ടാവും. സംസ്ഥാന കമ്മിറ്റിയുടെ  എഡ്യൂക്കേഷണൽ എക്‌സലൻസി പ്രോത്സാഹന പദ്ധതിയുടെ ഭാഗമായി നൽകുന്ന ഉപഹാരം  കാലിക്കറ്റ് സർവകലാശാല എം.എ.  മാത്തമാറ്റിക്സ്  പരീക്ഷയിൽ ആറാം റാങ്ക്കരസ്ഥമാക്കിയ ഫാത്തിമ അദീന റജാസ് നാലകത്തിന് കൈമാറും . 

കെ.എം.സി.സി കലാ സാഹിത്യ സാംസ്കാരിക വിഭാഗം സമീക്ഷ യുടെ നേത്രത്വത്തിൽ സംഗീത സന്ധ്യയും  വിവിധ കലാപരിപാടികളും  അരങ്ങേറും.
മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുല്ല,വനിതാ ലിഗ് സംസ്ഥാന പ്രസിഡണ്ട് സുഹറ മമ്പാട്, യുവ പ്രഭാഷക അഡ്വ: നജ്മ തബ്ശീറ എന്നിവർ മുഖ്യ അതിഥികളായിരിക്കും.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News