Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
ഖത്തർ യൂണിവേഴ്‌സിറ്റിയിൽ വ്യാജ ജോലി വാഗ്ദാനം; താനെ സ്വദേശിയുടെ രണ്ട് ലക്ഷത്തിലധികം രൂപ നഷ്ടപ്പെട്ടു

January 06, 2024

news_malayalam_scam_alert_in_qatar

January 06, 2024

ന്യൂസ്‌റൂം ബ്യുറോ

താനെ: ഖത്തർ യൂണിവേഴ്‌സിറ്റിയിൽ പ്രൊഫസർ ജോലി വാഗ്ദാനം ചെയ്ത് താനെ സ്വദേശിയായ 32കാരനെ രണ്ട് അജ്ഞാത തട്ടിപ്പുകാർ കബളിപ്പിച്ചതായി റിപ്പോർട്ട്. ഇന്നലെ (വെള്ളിയാഴ്ച) അംബർനാഥ് പോലീസ് സ്റ്റേഷനിൽ കേസ് ഫയൽ ചെയ്‌തിട്ടുണ്ട്‌ . തട്ടിപ്പിനിരയായ വ്യക്തിയിൽ നിന്ന് രണ്ട് ലക്ഷത്തിലധികം രൂപ തട്ടിയെടുത്തെന്നാണ് പരാതി.

അംബർനാഥിലെ ഗൗതം നഗർ പ്രദേശത്തെ താമസക്കാരനാണ് തട്ടിപ്പിനിരയായത്. അജ്ഞാതരായ രണ്ട് പേർ ഫോണിലൂടെയും ഇമെയിലുകളിലൂടെയും ഖത്തർ യൂണിവേഴ്‌സിറ്റിയിൽ പ്രൊഫസർ ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്തതായാണ് പരാതി. രജിസ്ട്രേഷൻ, ഡോക്യുമെന്റ് വെരിഫിക്കേഷൻ, വിസ പ്രോസസ്സിംഗ്, മെഡിക്കൽ പരിശോധന എന്നിവയ്ക്കായി 2023 ഓഗസ്റ്റ് മുതൽ 2023 ഒക്‌ടോബർ വരെ തട്ടിപ്പുകാർക്ക് 2,28,600 രൂപയാണ് കൈമാറിയത്. നിയമനത്തെക്കുറിച്ച് ചോദിച്ചപ്പോഴെല്ലാം തട്ടിപ്പുകാർ തൃപ്തികരമായ മറുപടി നൽകിയില്ലെന്നും ഇര വ്യക്തമാക്കി.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F 


Latest Related News