Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
അരലക്ഷം അപേക്ഷകർ,എക്സ്പോ വോളണ്ടിയർ രജിസ്‌ട്രേഷൻ അവസാനിച്ചു

August 07, 2023

August 07, 2023

ന്യൂസ്‌റൂം ബ്യുറോ
ദോഹ : ദോഹയിൽ നടക്കാനിരിക്കുന്ന  ഹോർട്ടികൾച്ചറൽ എക്‌സ്‌പോ 2023-ന്റെ വോളണ്ടിയർ രജിസ്‌ട്രേഷൻ സമാപിച്ചു.രജിസ്‌ട്രേഷൻ തുടങ്ങി അഞ്ച് ദിവസത്തിനകം  അരലക്ഷം പേരാണ് അപേക്ഷകരായി എത്തിയത്.

ആറ് മാസം നീണ്ടുനിൽക്കുന്ന എക്സ്പോയുടെ ഭാഗമാകാൻ ആഗ്രഹിക്കുന്ന ഉത്സാഹികളായ വ്യക്തികളിൽ നിന്ന് 50,000-ത്തിലധികം അപേക്ഷകൾ ഒഴുകിയെത്തിയതിലൂടെ തങ്ങൾക്ക് മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും വോളണ്ടിയർ രജിസ്‌ട്രേഷൻ അവസാനിപ്പിക്കുകയാണെന്നും സംഘാടകർ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ അറിയിച്ചു.

അതേസമയം,ഹോർട്ടികൾചറൽ എക്സ്പോയുമായി ബന്ധപ്പെട്ട് ഇനിയും പല വിധത്തിലുള്ള അവസരങ്ങൾക്കും  സാധ്യതയുണ്ടെന്ന സൂചനയും സംഘാടകർ നൽകുന്നുണ്ട്.വോളണ്ടിയർ രജിസ്ട്രേഷൻ അവസാനിച്ചെങ്കിലും, കൂടുതൽ അപ്‌ഡേറ്റുകൾക്കും അറിയിപ്പുകൾക്കുമായി എക്‌സ്‌പോ 2023 ഔദ്യോഗിക വെബ്‌സൈറ്റ് പിന്തടരാൻ സംഘാടകർ നിർദേശിച്ചു. 

2023 ഒക്ടോബർ മുതൽ 2024 മാർച്ച് വരെ, അൽ ബിദ്ദ പാർക്കിൽ നടക്കുന്ന എക്സ്പോയിൽ ഏകദേശം 3,000,000 സന്ദർശകർ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/DoTp5mITouhJcwHKcDKLsm


Latest Related News