Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
എക്സ്പാറ്റ്സ്‌ സ്പോർട്ടീവ്‌ കമ്മ്യൂണിറ്റി സ്പോർട്സ് മീറ്റിന് കായിക യുവജന മന്ത്രാലയത്തിന്റെ അംഗീകാരം

February 14, 2024

news_malayalam_local_association_news_updates

February 14, 2024

ന്യൂസ്‌റൂം ബ്യുറോ

 ദോഹ :ഖത്തർ ദേശീയ കായിക ദിനാഘോഷത്തോടനുബന്ധിച്ച്‌ എക്സ്പാറ്റ്സ്‌ സ്പോർടീവ്‌ സംഘടിപ്പിക്കുന്ന കമ്മ്യൂണിറ്റി സ്പോർട്സ് മീറ്റിന് ഖത്തർ‌ കായിക യുവജന മന്ത്രാലയത്തിന്റെ ഔദ്യോഗിക അംഗീകാരം ലഭിച്ചു. മന്ത്രാലയത്തിന് കീഴിൽ ഉം അൽ സനീം പാർക്കിലെ ഖത്തർ സ്പോർട്സ് ഫോർ ആൾ ഫെഡറേഷൻ (ക്യു.എസ്‌.എഫ്‌.എ ) കായിക ദിനാഘോഷ വേദിയിൽ വെച്ച് ക്യു.എസ്‌.എഫ്‌.എ ഇവന്റ്സ്‌ ആന്റ്‌ ആക്റ്റിവിറ്റീസ്‌ ഡയറക്ടർ അബ്ദുല്ല മുഹമ്മദ്‌ അൽ ദോസരി എക്സ്പാറ്റ്സ്‌ സ്പോർട്ടീവ്‌ കമ്യൂണിറ്റി സ്പോർട്ട്സ്‌ മീറ്റ്‌ ജനറൽ കൺവീനർ അഹമ്മദ്‌ ഷാഫിക്ക്‌ അനുമതി പത്രം കൈമാറി. 
കമ്യൂണിറ്റി സ്പോർട്ട്സ്‌ മീറ്റ്‌ വൈസ്‌ ചെയർമ്മാർ ആർ ചന്ദ്രമോഹൻ, സ്പോർട്ട്സ്‌ മീറ്റ്‌ കോഡിനേറ്റർമ്മാരായ മുനീഷ്‌ എസി, മജീദ്‌ അലി, ഷാഫി മൂഴിക്കൽ, റഷീദ്‌ അലി തുടങ്ങിയവർ സംബന്ധിച്ചു. ഖത്തർ സ്പോർട്സ് ഫോർ ആൾ ഫെഡറേഷന്റെ  അംഗീകാരത്തോടെ സംഘടിപ്പിക്കപ്പെടുന്ന ഏറ്റവും വലിയ പ്രവാസി കായികമേളയായിരിക്കുകയാണ്‌ എക്സ്പാറ്റ്സ്‌ സ്പോർട്ടീവ്‌ കമ്യൂണിറ്റി സ്പോർട്ട്സ്‌ മീറ്റ്‌.

ഈ മാസം 23ന്‌ യൂണിവേഴ്സിറ്റി ഓഫ്‌ ദോഹ സയൻസ്‌ ആന്റ്‌ ടെക്നോളജി ഗ്രൗണ്ടിലാണ്‌ മീറ്റ്‌ അരങ്ങേറുക. അത്‌ലറ്റിക്സ്‌, ഗെയിംസ്‌ ഇനങ്ങളിലായി കേരളത്തിലെ എല്ലാ ജില്ലകളെയും പ്രതിനിധീകരിച്ച്‌ ടീമുകൾ പങ്കെടുക്കും.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News