September 02, 2024
September 02, 2024
കുവൈത്ത് സിറ്റി: കുവൈത്തിൽ ആര്‍ട്ടിക്കിള്‍ 18 നമ്പറിലുള്ള (ഷൂണ്‍ അഥവാ സ്വകാര്യ കമ്പനി) പ്രവാസികൾക്ക് സ്വകാര്യ കമ്പനികളില്‍ ബിസ്സിനസ്സ് പാര്‍ട്ണര്‍-മാനേജിങ് ഡയറക്ടര്‍ തുടങ്ങിയ പദവികള്‍ വഹിക്കുന്നതിനുള്ള വിലക്ക് വാണിജ്യ -വ്യവസായ മന്ത്രാലയം പിന്‍വലിച്ചു. ഒരു മാസം മുമ്പാണ് ഷൂണ്‍ വീസകളിലുള്ളവര്‍ക്ക് സ്വകാര്യ കമ്പിനികളിലെ പങ്കാളിത്തം നല്‍കി വന്നിരുന്നതിന് വാണിജ്യ - വ്യവസായ മന്ത്രാലയം നിയന്ത്രണമേര്‍പ്പെടുത്തിയത്.
ഒരേ സമയം കമ്പനി ഉടമകളായും അതെ കമ്പനികളില്‍ തന്നെ ജീവനക്കാരനുമാകുന്നതിന്റെ സാങ്കേതിക തടസ്സം ചൂണ്ടിക്കാട്ടിയാണ് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്. ഈ ആഴ്ച അവസാനത്തോടെ നിലവില്‍ ഏര്‍പ്പെടുത്തിയ വിലക്ക് മാറും. ആര്‍ട്ടിക്കിള്‍ 19 ൽ (വ്യാപാര-വ്യവസായ വീസകള്‍) ഉള്‍പ്പെടുന്നവര്‍ക്കും പ്രസ്തുത ആനുകൂല്ല്യം ബാധകമാണ്. എന്നാല്‍, ആര്‍ട്ടിക്കിള്‍ 20(ഗാര്‍ഹിക തൊഴിലാളികള്‍), ആര്‍ട്ടിക്കിള്‍ 22 (കുടുംബവീസകള്‍), ആര്‍ട്ടിക്കിള്‍ 24 (സ്വയം സ്‌പോണ്‍സര്‍ഷിപ്പുള്ളവര്‍) എന്നീ ഗണത്തില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഇത് ബാധകമല്ല.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/FxcpaKzzbtR4LadT0rnH7K
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F