Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
സൗദിയില്‍ മതിയായ യോഗ്യതകളില്ലാതെ സ്‌പെഷ്യലൈസ്ഡ് ചികിത്സ നടത്തിയ പ്രവാസി വനിത ഡോക്ടര്‍ അറസ്റ്റില്‍

April 23, 2024

news_malayalam_expat_women_doctor_arrested_in_saudi_arabia_for_illegal_treatment

April 23, 2024

ന്യൂസ്‌റൂം ഡെസ്‌ക്

റിയാദ്: സൗദി അറേബ്യയില്‍ നിയമവിരുദ്ധമായി പ്രാക്ടീസ് ചെയ്ത പ്രവാസി വനിതാ ഡോക്ടര്‍ പിടിയിലായി. രാജ്യത്തെ ഒരു സ്‌പെഷ്യലൈസ്ഡ് മെഡിക്കല്‍ കോംപ്ലക്‌സില്‍ നിന്ന് നിയമവിരുദ്ധമായി ജോലി ചെയ്ത വനിത ഡോക്ടറെ അറസ്റ്റ് ചെയ്തതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. യുവതിക്ക് ആവശ്യമായ യോഗ്യതയില്ലെന്ന് ആരോഗ്യ മന്ത്രാലയത്തിലെ പരിശോധനാ സംഘം കണ്ടെത്തിയിരുന്നു. ശാസ്ത്രീയ അടിത്തറയില്ലാതെ വാണിജ്യ സ്വഭാവമുള്ള പരസ്യങ്ങള്‍ യുവതി തുടര്‍ച്ചയായി പ്രസിദ്ധീകരിച്ചതായും ഉദ്യോഗസ്ഥര്‍ കണ്ടെത്തി. നാല് മാസത്തേക്ക് ആരോഗ്യ മേഖലയില്‍ നിന്ന് യുവതിയെ താല്‍ക്കാലികമായി സസ്പെന്‍ഡ് ചെയ്തതായും മന്ത്രാലയം അറിയിച്ചു. മന്ത്രാലയത്തിന് കീഴിലെ കംപ്ലയന്‍സ് ടീമുകളുടെ പരിശോധനയിലാണ് നിയമലംഘനം കണ്ടെത്തിയത്.

രോഗികളുടെ സുരക്ഷ, പൊതുജനാരോഗ്യം, ആരോഗ്യ മേഖലയുടെ സമഗ്രത എന്നിവ സംരക്ഷിക്കുന്നത് ലക്ഷ്യമിട്ടാണ് നടപടി. ലൈസന്‍സുള്ള സ്ഥാപനങ്ങളില്‍ നിന്നും വ്യക്തികളില്‍ നിന്നും മാത്രമേ ആരോഗ്യ സേവനങ്ങള്‍ സ്വീകരിക്കാവൂ എന്നും മന്ത്രാലയം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. സേവനങ്ങള്‍ നല്‍കുന്ന സ്ഥലങ്ങളില്‍ ലൈസന്‍സുകള്‍ പ്രദര്‍ശിപ്പിക്കുന്നത് രോഗികളുടെ അവകാശമാണെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News