Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തറിൽ സ്വകാര്യ സ്‌കൂളുകളിൽ സൈബർ സുരക്ഷ പാഠ്യപദ്ധതി നടപ്പാക്കാൻ തീരുമാനം 

January 03, 2024

news_malayalam_moehe_updates_in_qatar

January 03, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിൽ സൈബർ സുരക്ഷാ വിദ്യാഭ്യാസ പാഠ്യപദ്ധതി നടപ്പാക്കുമെന്ന് നാഷണൽ സൈബർ സെക്യൂരിറ്റി ഏജൻസി (എൻ‌.സി‌.എസ്‌.എ) പ്രഖ്യാപിച്ചു. ഖത്തർ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ (MoEHE) പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ 170 സ്വകാര്യ സ്കൂളുകളിലും, അടുത്ത ഘട്ടത്തിൽ 100 ​​സ്വകാര്യ സ്കൂളുകളിലും നടപ്പാക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

ഡിജിറ്റൽ ലോകത്തെ സുരക്ഷിതമായും ഫലപ്രദമായും കൈകാര്യം ചെയ്യാൻ കഴിവുള്ള പുതിയ തലമുറയെ കെട്ടിപ്പടുക്കാനും, സൈബർ സുരക്ഷയും ഡിജിറ്റൽ സുരക്ഷയുമായി ബന്ധപ്പെട്ട വിവിധ ആശയങ്ങളെക്കുറിച്ച് കുട്ടികൾക്കും കൗമാരക്കാർക്കും അവബോധം വളർത്താനുമാണ് സൈബർ സുരക്ഷാ വിദ്യാഭ്യാസ പാഠ്യപദ്ധതി ലക്ഷ്യമിടുന്നത്. 2023-ൽ ഖത്തറിലെ എല്ലാ സർക്കാർ സ്‌കൂളുകളിലും പദ്ധതി നടപ്പാക്കിയതിന് ശേഷമാണ് സ്വകാര്യ സ്‌കൂളുകളിൽ വിദ്യാഭ്യാസ സൈബർ സുരക്ഷാ പാഠ്യപദ്ധതി നടപ്പാക്കുന്നത്. പ്രൈമറി സ്കൂളിലെ ഒന്നാം ക്ലാസ് മുതൽ സെക്കൻഡറി സ്കൂളിലെ മൂന്നാം ക്ലാസ് വരെയുള്ള വിവിധ ക്ലാസ്സുകളിലെ വിദ്യാർത്ഥികളെയാണ് പദ്ധതി ലക്ഷ്യമിടുന്നത്. 

പദ്ധതിയുടെ ഭാഗമായി വിദ്യാഭ്യാസ മന്ത്രാലയവുമായി സഹകരിച്ച് എൻസിഎസ്എ ഈ മാസം സ്‌കൂളുകളിൽ സൈറ്റ് സന്ദർശനം ആരംഭിക്കും. കൂടാതെ, രക്ഷിതാക്കൾക്കും പ്രത്യേക പരിശീലനം നൽകുമെന്ന് അധികൃതർ അറിയിച്ചു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News