Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ജപ്പാനിലെ ഭൂചലനത്തിൽ 30 മരണം, നിരവധി പേർക്ക് പരിക്കേറ്റു 

January 02, 2024

news_malayalam_earthquake_in_japan

January 02, 2024

ന്യൂസ്‌റൂം ഡെസ്ക്

ടോക്കിയോ: ജപ്പാനില്‍ ഇന്നലെയുണ്ടായ (തിങ്കൾ) ശക്തമായ ഭൂചലനത്തിൽ വാജിമ സിറ്റിയിൽ 30 മരണം. നിരവധി പേർക്ക് പരിക്കേറ്റതായാണ് വിവരം. 36,000 വീടുകളിൽ വൈദ്യുതി മുടങ്ങി. കൂടുതൽ ശക്തമായ ഭൂകമ്പത്തിന് സാധ്യതയുള്ളതിനാൽ ചില പ്രദേശങ്ങളിൽ നിന്ന് ആളുകളോട് വീടുകളിൽ നിന്ന് മാറിനിൽക്കാനും അധികൃതർ മുന്നറിയിപ്പ് നൽകി. നിരവധി കെട്ടിടങ്ങൾക്കും വാഹനങ്ങൾക്കും ബോട്ടുകൾക്കും കേടുപാടുകൾ സംഭവിച്ചതായും റിപ്പോർട്ടുണ്ട്. 

റിക്ടര്‍ സ്‌കെയിലില്‍ 7.6 തീവ്രതയാണ് ഇന്നലെ രേഖപ്പെടുത്തിയത്. ഹോൻഷു ദ്വീപിലെ ഇഷിക്കാവ പ്രവിശ്യയ്ക്കു സമീപം കടലിൽ ഇന്നലെ വൈകിട്ട് 4 മണിക്ക് (ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1:30 മണി) ശേഷമാണ് ഭൂചലനമുണ്ടായത്. ഒരു മീറ്റർ ഉയരത്തിൽ തിരകൾ ഉയർന്നു പൊങ്ങിയതായാണ് റിപ്പോർട്ട്. തുടർന്ന് തീരപ്രദേശങ്ങളായ നിഗറ്റ, ടോയാമ, ഇഷികാവ പ്രവിശ്യകളിൽ സുനാമി മുന്നറിയിപ്പ് നല്‍കിയതായി ജപ്പാന്‍ കാലാവസ്ഥാ ഏജന്‍സി അറിയിച്ചിരുന്നു. തീരമേഖലയിലെ ജനങ്ങൾ ഉടൻ ഒഴിഞ്ഞ് പോകണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ഒഹി, തകഹാമ ആണവനിലയങ്ങൾക്ക് തകരാറുകൾ ഇല്ലെന്ന് സ്ഥിരീകരിച്ചു. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News