Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
4 മണിക്കൂറിനിടെ 800 ഭൂകമ്പങ്ങള്‍; ഐസ്‌ലാന്‍ഡില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

November 11, 2023

news_malayalam_earthquake_in_iceland

November 11, 2023

ന്യൂസ്‌റൂം ബ്യുറോ

റെയ്ക്ജാവിക്: 14 മണിക്കൂറിനിടെ ഗ്രീന്‍ലാന്‍ഡിനും യൂറോപ്പിനുമിടയില്‍ നോര്‍വീജിയന്‍ കടലില്‍ സ്ഥിതിചെയ്യുന്ന ഐസ്‌ലന്‍ഡില്‍ 800 ഭൂകമ്പങ്ങൾ രേഖപ്പെടുത്തി. രാജ്യത്തിന്റെ തെക്കുപടിഞ്ഞാറന്‍ റെയ്ക്ജാനസ് ഉപദ്വീപിലും ശക്തമായ ഭൂകമ്പങ്ങള്‍ കഴിഞ്ഞദിവസങ്ങളില്‍ രേഖപ്പെടുത്തിയിരുന്നു. ഗ്രീന്‍ലാന്‍ഡിന്റെ ദിശയിലുള്ള രാജ്യത്തിന്റെ തെക്കെ അറ്റത്തെ മുനമ്പായ റെയ്ക്ജാനസ് ഉപദ്വീപാണ് ഭൂകമ്പങ്ങളുടെ പ്രഭവകേന്ദ്രം.  

തുടര്‍ച്ചയായ ഭൂകമ്പങ്ങള്‍ക്ക് പിന്നാലെ രാജ്യത്ത് അടിന്തരാവസ്ഥ പ്രഖ്യാപിച്ചു. ഭൂചലനങ്ങള്‍ പ്രദേശത്ത് അഗ്നിപര്‍വ്വത സ്‌ഫോടനത്തിനുള്ള സാധ്യത വര്‍ധിപ്പിച്ചെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. സിവില്‍ പ്രൊട്ടക്ഷന്‍ ആന്റ് എമര്‍ജന്‍സി മാനേജ്‌മെന്റ് വിഭാഗവും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
 
അതേസമയം ഭൂകമ്പങ്ങളില്‍ ഇതുവരെ മരണമോ മറ്റ് അപകടങ്ങളോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CqJci12yE9VL8MZgKZYvGm
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News